
അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: പാപ്പരാകുന്നതു സംബന്ധിച്ചുള്ള പുതിയ നിയമ പരിഷ്‌കാരത്തിലൂടെ രാജ്യത്ത് പാപ്പരത്വത്തിൽ നിന്നു വിടുതൽ നേടിയത് എണ്ണൂറിലധികം ആളുകളെന്നു റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തെ തുടർന്നു രാജ്യത്തെ വ്യക്തിഗത കടം പരിധിയില്ലാതെ വളർന്നത് തിരികെ പിടിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പാപ്പരത്വത്തിന്റെ നിയമത്തിൽ സർക്കാർ വൻ പരിഷ്‌കാരങ്ങൾ വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് രാജ്യത്തെ പാപ്പരത്വത്തിന്റെ ടേംസ് ആൻഡ് കണ്ടീഷൻസിൽ സർക്കാർ വലിയ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. ഇപ്പോൾ സർക്കാർ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതോടെ ആദ്യ ഘട്ടത്തിൽ കടങ്ങളിൽ നിന്നും പാപ്പരത്വത്തിൽ നിന്നും ഒരു വിഭാഗം മോചനം നേടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു സാധാരണക്കാർ അടക്കമുള്ളവർക്കു മോചനം നേടുന്നതിന്റെ ഭാഗമായി ഇപ്പോൾ ഇൻസോൾവെൻസി അടക്കമുള്ള കാര്യങ്ങളിൽ നടപടി സ്വീകരിക്കുന്നതിനു ഇപ്പോൾ പുതിയ പദ്ധതികളാണ് സർക്കാർ വൃത്തങ്ങൾ ആലോചിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വിവിധ സമിതികൾ വഴി ആളുകൾക്കു സാമ്പത്തിക സാങ്കേതി സഹായവും അധികൃതർ നൽകിത്തുടങ്ങിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും, ഇൻസോൾവെൻസിയിൽ നിന്നും കരകയറുന്നതിനായി 29 ശതമാനം അപേക്ഷകളുടെ വർധനവാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ മുന്നോട്ടു വന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാർ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചന. ഹെഡ് ഓഫ് ഇൻസോൾവൻസി സർവീസിന്റെ നിർദേശ പ്രകാരം കൂടുതൽ ആളുകൾ ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറുന്നതിനുള്ള നടപടികൾ ആലോചിക്കുന്നുണ്ട്.