അയർലണ്ടിലെ കോടതിയിൽ നിന്നും ജൂറി സർവിസിനു വിളിച്ചാൽ നിങ്ങൾ പോകുമോ ?ഇത്തവണത്തെ ലിഫി FM ലീമെറിക്കിൽ നിന്നും …

അയർലണ്ടിലെ കോടതിയിൽ  നിന്നും ജൂറി സർവിസിനു  വിളിച്ചാൽ  നിങ്ങൾ  പോകുമോ ?ഇത്തവണത്തെ  ലിഫി FM ലീമെറിക്കിൽ  നിന്നും …
കോടതികൾ ഇല്ലെങ്കിൽ എന്തുസംഭവിക്കും എന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?ഒരു രാജ്യത്തിന്റെ സുഗമമായ   വളർച്ചയ്ക്ക്  കോടതികൾ  അത്യന്താപേഷിതമാണ് . സിനിമകളിലെ  തീ പാറും ഡയലോഗിലൂടെയാകും കോടതി രംഗങ്ങൾ   മിക്കവാറും ഓർമയുണ്ടാവുക . കോടതിയിലെ വിധി നിർണ്ണയത്തിൽ നിങ്ങളുടെ അഭിപ്രായവും ന്യായാധിപൻ മുഖവിലക്കെടുത്താൽ !അതേ അതാണ് ജൂറി സർവിസിൽ നിന്നും നിങ്ങളുടെ സേവനം കോടതി പ്രതിക്ഷിക്കുന്നത് .പല രാജ്യങ്ങളിലും ജൂറി സർവിസ് നിലവിലുണ്ട് .കുറെ നാളുകളായി മലയാളികൾക്കും ജൂറി സർവിസിനുവേണ്ടി  കത്തുകൾ കിട്ടിക്കൊണ്ടിരിക്കുന്നൂ എങ്കിലും മിക്കവാറും എന്തെങ്കിലും കാര്യം പറഞ്ഞു ഒഴിവാക്കാറാണ്  പതിവ് .എന്നാൽ ഈയിടെ ജൂറി സർവിസിൽ പങ്കെടുത്തു    വ്യത്യസ്തരാവുകയാണ്‌   ലീമെറിക്കിൽ നിന്നുള്ള   മേരി  യാക്കോബും ഡബ്ലിനിൽ നിന്നുള്ള  ബിനു  ഡാനിയേലും. ജൂറി സർവീസിൽ  പങ്ക്കെടുത്തതിന്റെ വിശേഷങ്ങൾ ഇവർ നമ്മോടു പക്കുവയ്ക്കുന്നു .  ജൂൺ  19 ന്  റേഡിയോയിൽ സംപ്രക്ഷണം ചെയ്ത പരിപാടിയുടെ വീഡിയോ വേർഷൻ .ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ് . ആവിഷ്കാരം :പ്രിൻസ് ജോസഫ്‌ അങ്കമാലി.
Top