സ്വന്തം ലേഖകൻ
ഡബ്ലിൻ:വസന്തത്തിന്റെ സംഗീതവുമായി അയർലണ്ടിന്റെ ചില മേഖലകളിൽ താപനിലയിൽ 25 ഡിഗ്രി സെൽഷ്യസ് വരെ ഉയർച്ചയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മെറ്റ് എറാന്റെ വെളിപ്പെടുത്തൽ.. പക്ഷേ ഡബ്ലിൻ അടക്കമുള്ള മിക്ക പ്രദേശങ്ങളിലും 15 ഡിഗ്രി സെൽഷ്യസ് ചൂടോടെ മൂടിക്കെട്ടിയ ആകാശവുമായി ഇന്നലെയും നിന്നു.കൌണ്ടി മേയോ അടക്കമുള്ള വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
സ്ലൈഗോ, മെയോ, ഗോൽവേ, ഡോണഗൽ എന്നിവിങ്ങളിൽ ഇന്നലെ ഈ വർഷത്തെ ഏറ്റവും കൂടിയ ചാപനില രേഖപ്പെടുത്തി. ഇവിടങ്ങളിൽ പലരും ബീച്ചിലെത്തി സമയം ചെലവഴിക്കുകയും ചെയ്തു. ഡബ്ലിനിൽ ഇന്നും മൂടിക്കെട്ടിയ കാലാവസ്ഥയും തണുപ്പും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ചൂട് ലഭിക്കും. ഈ ആഴ്ച മുഴുവനും ഇതേ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. വസന്തം വന്നിട്ടില്ല എന്ന് മെറ്റ് എറാന് തിരുത്തേണ്ടി വരും.വസന്തം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം