പ്രതിസന്ധി രൂക്ഷം: അയർലൻഡിലെ വ്യാപാരം അവസാനിപ്പിച്ച് ഇൻഷ്വറൻസ് കമ്പനി മടങ്ങുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ഇൻഷ്വറൻസ് മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിയെ തുടർന്നു രാജ്യത്ത് ആദ്യമായി ഒരു കമ്പനി അയർലൻഡിലെ സേവനം അവസാനിപ്പിക്കുന്നു. ഗിബ്രാൾട്ടാർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അയർലണ്ടിലെ സെനിത്ത് ഇൻഷുറൻസ് (Zenith Insurance) വിപണിയിൽ നിന്നും പിൻവാങ്ങുന്നു. പുതിയ ഇൻഷുറൻസുകളൊന്നും ഏറ്റെടുക്കേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം. ഇൻഷുറൻസ് ക്ലെയിമുകൾ അസാധാരണമാം വിധം വർദ്ധിച്ചതും, ഈയിനത്തിൽ വലിയ തുക ഉപഭോക്താക്കൾക്ക് നൽകേണ്ടില്ലെന്നതുമാണ് കമ്പനിയെ ബിസിനസ് നിർത്താൻ പ്രേരിപ്പിച്ചത്.
ബംപ്, ഫൂട്പ്രിന്റ് അണ്ടർറൈറ്റിങ്, പ്രെസ്റ്റിജ് അണ്ടർറൈറ്റിങ് തുടങ്ങിയ ഇൻഷുറൻസ് ഏജൻസികൾ വഴി അയർലണ്ടിലെ ഇൻഷുറൻസ് മേഖലയിൽ 5%ത്തോളം മാർക്കറ്റ് ഷെയറാണ് സെനിത്ത് ഇൻഷുറൻസ് നേടിയിട്ടുള്ളത്. 50 മില്ല്യൺ യൂറോയോളം പ്രീമിയം തുക ഇത്തരത്തിൽ സെനിത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 2017 ഫെബ്രുവരി മുതൽ പുതിയ ഇൻഷുറൻസ് ഒന്നും എടുക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കളുമായി കമ്പനി തുടരും.
ഒരു മാസത്തിനു മുമ്പ് മറ്റൊരു ഇൻഷുറൻസ് കമ്പനിയായ എന്റർപ്രൈസ് പൂട്ടിപ്പോകുകയും ചെയ്തിരുന്നു. 14,000ഓളം ഡ്രൈവർമാരാണ് ഇതിനെത്തുടർന്ന് പ്രതിസന്ധിയിലായത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മോട്ടോർ ഇൻഷുറൻസ് പ്രീമിയം 70%ഓളം വർദ്ധിച്ചതായാണ് കണക്കുകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top