ഐയര്‍ലന്റിലെ ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനായി ചെലവഴിക്കുന്നത് മില്യണുകള്‍. പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതോടയാണ് ഇത്. ഒരു നഴ്‌സിന് 10,000 യൂറോ എന്ന കണക്കിലാണ് എക്‌സിക്യൂട്ടീവ് ഈയിനത്തില്‍ തുക ചെലവഴിക്കുന്നത്. എന്നാല്‍ ഈ തുകയുടെ ഒരംശം പോലും ജീവനക്കാര്‍ക്ക് ലഭിക്കില്ല. എല്ലാ തുകയും ഏജന്‍സികള്‍ക്കാകും ലഭ്യമാകുക.
1000 നഴ്‌സുമാരുടെ ഒഴിവിലേക്ക് 10 മില്യണ്‍ യൂറോയുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ ഇത്രയും ഒഴിവുകള്‍ ഉണ്ടെങ്കിലും 250 എണ്ണം അടിയന്തരമായി നികത്തേണ്ടതുണ്ട്.
നഴ്‌സുമാരെ നിയമിക്കുക എന്നത് അത്യാവശ്യമാണെങ്കിലും ഇത് എക്‌സിക്യൂട്ടീവിന് അധിക ചെലവാണ് വരുത്തിവെക്കുന്നത്. ഒരു വര്‍ഷം 600 മില്യണ്‍ യൂറോയോളം വരും അധിക ചെലവ്.
ഹെല്‍ത്ത് സെക്ടര്‍ ജോലികളുടെ തലവനായ സ്റ്റീഫന്‍ മക് ലാര്‍നോണ്‍ ഈ അവസ്ഥയെക്കുറിച്ച് പറയുന്നതിങ്ങനെ: ഹെല്‍ത്ത് എക്‌സിക്യൂട്ടീവും ആശുപത്രികളും റിക്രൂട്ടിങ് ഏജന്‍സിയെ ആശ്രയിച്ചാണ് പോകുന്നത്. കഴിഞ്ഞ ജൂണില്‍ ആസ്‌ട്രേലിയയില്‍ നടന്ന ഫെയറില്‍ ഐറിഷ് ആശുപത്രികളെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ വിമുഖത കാട്ടി. അതുകൊണ്ടാണ് ഇന്ന് ഏജന്‍സികളെ ആശ്രയിക്കേണ്ടി വരുന്നത്. ഐറിഷ് ഇന്‍ഡിപെന്റന്റിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.