കൂലിയിൽ പിന്നിൽ ചിലവിൽ മുന്നിൽ അയർലൻഡ് എന്നു പഠനം; ജീവിതച്ചിലവ് ഏറെയെന്നും റിപ്പോർട്ട്

സ്വന്തം ലേഖകൻ

ഡബ്ലിൻ: യൂറോപ്യൻ യൂണിയനിൽ ജീവനക്കാർക്കു ഏറ്റവും കുറവ് ശമ്പളം നൽകുന്ന രാജ്യം അയർലൻഡെന്നു റിപ്പോർട്ട്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ജീവിതച്ചിലവുള്ള രാജ്യവും അയർലൻഡ് തന്നെയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനയായ യൂണൈറ്റ് ദി യൂണിയൻ. യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ 15 രാജ്യങ്ങളിൽ, ഏറ്റവും കുറവ് കൂലി നൽകുന്നതിൽ അഞ്ചാം സ്ഥാനമാണ് അയർലണ്ടിന്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്.
അതേസമയം ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ യൂറോപ്യൻ യൂണിയനിൽ മൂന്നാം സ്ഥാനത്തുള്ള സമ്പദ് വ്യവസ്ഥയാണ് അയർലണ്ടിലേത് എന്നിരിക്കെയാണ് ഈ വിവരം പുറത്തുവരുന്നത്. എന്നാൽ സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ പിന്നിൽ നിൽക്കുന്ന രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബെൽജിയം, ഫിൻലാൻഡ് എന്നിവയെല്ലാം ജോലിക്കാർക്ക് അയർലണ്ട് നൽകുന്നതിനേക്കാൾ വേതനം നൽകുന്നുണ്ട്. ശരാശരി കുറഞ്ഞ വേതനത്തിലും 24% കുറവാണ് അയർലണ്ടിലെ കൂലി എന്നും കണക്കുകൾ തെളിയിക്കുന്നു.
ജലസേചനം, അഴുക്കുചാൽ എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ വരുമാനം, യൂറോപ്യൻ യൂണിയനിലെ ശരാശരിയെക്കാൾ 30% താഴെയാണ് അയർലണ്ടിൽ എന്നും കണക്കുകൾ കാണിക്കുന്നു. യൂറോസാറ്റ്, ഐഎംഎഫ്, ഒഇസിഡി തുടങ്ങിയവയിൽ നിന്നും ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് യുണൈറ്റ് ദി യൂണിയൻ ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top