അയർലൻഡിൽ കുറ്റകൃത്യങ്ങളും കുറ്റവാളികളും വർധിക്കുന്നു; കുറ്റകൃത്യങ്ങൾ പന്ത്രണ്ടു ശതമാനം വർധിച്ചതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ കുറ്റകൃത്യങ്ങൾ മുൻ വർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ 12 ശതമാനം കണ്ടു വർധിച്ചതായി റിപ്പോർ്ട്ടുകൾ. അയർലൻഡിലെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായാണ് ഇപ്പോഴത്തെ കണ്ക്കുകൾ നൽകുന്ന സൂചന. മുൻ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ രാജ്യമായി അർലൻഡു മാറുന്നതായാണ് റിപ്പോർട്ടുകൾ.
തലസ്ഥാന നഗരിയിൽ തട്ടിക്കൊണ്ടു പോകൽ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സി.എസ്.ഒ) പുറത്തുവിട്ട കണക്കുപ്രകാരം 2015ൽ 536 പീഡന കേസുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഇത് മുൻ വർഷത്തെക്കാൾ 12% കൂടുതലാണ്.
ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിന് 779 കേസുകൾ 2015ൽ ഡബ്ലിനിൽ റിപ്പോർട്ട് ചെയ്തു. 2014ൽ ഇത് 663 ആയിരുന്നു. അതേസമയം ഇത്തരത്തിൽ 2,361 കേസുകളാണ് രാജ്യത്താകെ 2015ൽ ഫയൽ ചെയ്തിട്ടുള്ളത്. 2014നെ അപേക്ഷിച്ച് 15% വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഡബ്ലിനിൽ തട്ടിക്കൊണ്ടു പോകലുകളും വർദ്ധിച്ചിരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. 2014ൽ ഇത്തരത്തിൽ 17 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ 2015ൽ ഇത് 71 ആയി ഉയർന്നു. ഇതിനുപുറമെ ക്രമസമാധാനവുമായി ബന്ധപ്പെട്ടുള്ള കേസുകളും നഗരത്തിൽ ഏറി വരികയാണ്. 2014ൽ 9,552 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2015ൽ ഇത് 11,808 ആയി. അതേസമയം കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നഗരത്തിൽ കുറയുന്നത് ആശ്വാസം പകരുന്നുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top