അയർലൻഡിൽ വൈദ്യുതി നിരക്ക് കുറയും; ജൂണിൽ ആറു ശതമാനം കുറവുണ്ടാകും

സ്വന്തം ലേഖകൻ

ഡബ്ലിൻ: അയർലണ്ടിലെ ഒരു മില്ല്യണിലേറെ വരുന്ന വീടുകളിൽ വൈദ്യുതി ബില്ലിന്റെ നിരക്ക് കുറയും. ജൂൺ മാസത്തോടെ ബില്ലിൽ 6% കുറവ് വരുമെന്നാണ് ഇലക്ട്രിക് അയർലണ്ട് പറയുന്നത്. ഇത് വർഷത്തിൽ ഒരോ വീടിനുംചുരുങ്ങിയത് 57 യൂറോ ലാഭിക്കാൻ കാരണമാകും.
വൈദ്യുതി നിർമ്മിക്കാനുപയോഗിക്കുന്ന ഗ്യാസിന്റെ വില കുറഞ്ഞതാണ് വൈദ്യുതി നിരക്ക് കുറയാനും കാരണമായിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തേയ്ക്ക് ഗ്യാസ് വില കുറഞ്ഞു തന്നെയിരിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.
രണ്ടു വർഷത്തിനിടെ വൈദ്യുതി ബില്ലിൽ തങ്ങൾ നടത്തുന്ന മൂന്നാമത്തെ കുറവാണ് ഇതെന്ന് ഇലക്ട്രിക് അയർലണ്ട് എക്‌സിക്യുട്ടീവ് ഡയറക്ടർ ജിം ഡൊള്ളാർഡ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top