80 മില്യൺ പൗണ്ട് കൊക്കെയ്‌നുമായി ഐറിഷ് യുവാവിനെ യുകെയിൽ അറസ്റ്റ് ചെയ്തു

അഡ്വ.സിബി സെബാസ്റ്റിയൻ

ഡബ്ലിൻ: 80 മില്യൺ പൗണ്ട് വിലവരുന്ന കൊക്കെയ്‌നിന്റെ വൻ ശേഖരവുമായി അയർലൻഡ് സ്വദേശിയായ യുവാവിനെ ഗാർഡാ സംഘം അറസ്റ്റ് ചെയ്തു. അയർലൻഡിലേയ്ക്കു കടത്തിക്കൊണ്ടു വരാൻ ശ്രമിച്ച കൊക്കെയ്‌നു 92 മില്യൺ യൂറോ വിലയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു ടണ്ണിലധികം വരുന്ന കൊക്കെയ്‌നാണ് അന്വേഷണ സംഘം യുവാവിന്റെ പക്കൽ നിന്നു പിടിച്ചെടുത്തതെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിൽ ഒന്നാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇതു സംബന്ധിച്ചുള്ള അന്വേഷണം അയർലൻഡിലേയ്ക്കും വ്യാപിപ്പിക്കുന്നതിനും വിശദമായ നടപടികൾ ആലോചിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തുടർ അന്വേഷണങ്ങൾക്കായി യുകെയിൽ നിന്നുള്ള സംഘം അയർലൻഡിലെത്തും. ഗാർഡായുമായി സഹകരിച്ചായിരിക്കും തുടർ അന്വേഷണം നടത്തുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top