സ്വന്തം ലേഖകൻ
ഡബ്ലിൻ: ബ്രക്‌സിറ്റിനു പിന്നാലെ രാജ്യത്തെ എല്ലാ മേഖലകളിലും മാന്ദ്യം ബാധിക്കുന്നതായി ഐറിഷ് സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി. ബ്രക്‌സിറ്റിനു ശേഷമുള്ള കാലാവഝിയിൽ യൂറോയും – പൗണ്ടും തമ്മിലുള്ള വിനിമയ നിരക്കിൽ വന്ന മാറ്റങ്ങളാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിക്കുന്നതെന്നാണ് റിപ്പോര്ട്ടുകൾ
ബ്രെക്‌സിറ്റിനു ശേഷം ഐറിഷ് സമ്പദ് വ്യവസ്ഥ താഴോട്ടു പോകുകയാണെന്ന് സെൻട്രൽ ബാങ്കിന്റെ മധ്യപാദ സാമ്പത്തിക സർവേ റിപ്പോർട്ടുകളിൽ പുറത്തു വന്നിരിക്കുന്നത്. ബ്രെക്‌സിറ്റിന്റെ പ്രതിഫലനമായി ഇനിയും നഷ്ടങ്ങൾ സംഭവിച്ചേക്കാമെന്നും അധികൃതർ വ്യക്തമാക്കി.
സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കാനായി സർക്കാർ ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിക്കണമെന്ന് സെൻട്രൽ ബാങ്ക് അധികൃതർ നിർദ്ദേശിച്ചു.
2016ന്റെ ആദ്യ പകുതിയിൽ ഐറിഷ് സമ്പദ് വ്യവസ്ഥയ്ക്ക് തകർച്ച ഉണ്ടായിട്ടുണ്ട്. അതേസമയം ബ്രെക്‌സിറ്റ് കാരണം സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ച വലിയ തിരിച്ചടി ഉണ്ടായിട്ടില്ല. യുകെ എക്കണോമിയുടെ തകർച്ചയും, സ്റ്റെർലിങ്ങിന്റെ മൂല്യത്തകർച്ചയുമാണ് ഐറിഷ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് വിഘാതമായി നിൽക്കുന്നത്.