ഐറിഷ് പൗരത്വം ലഭിക്കുന്നവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നതു നിർത്തിവയ്ക്കുന്നു; നടപടി വിവാദത്തെ തുടർന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ: പുതുതായി ഐറിഷ് പൗരത്വം ലഭിച്ച ആളുകളുടെ പേരും അഡ്രസും പ്രസിദ്ധീകരിക്കുന്നത് കഴിഞ്ഞ വർഷമുയർന്ന വിവാദങ്ങളെത്തുടർന്ന് നിർത്തിവച്ചു. ഇത്തരത്തിൽ കുടിയേറിയവരുടെ സ്വകാര്യ വിവരങ്ങൾ മറ്റുള്ളവർക്ക് ഓൺലൈൻ വഴിയും മറ്റും ലഭിക്കുന്നത് ആശങ്കാജനകമാണെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ കുടിയേറ്റക്കാരുടെ അഭിഭാഷകർ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് നടപടി. സ്റ്റേറ്റ് ഗസറ്റിലും ഇവ പ്രസിദ്ധീകരിക്കുന്ന പതിവുണ്ടായിരുന്നു.
തങ്ങളുടെ സ്വകാര്യ വിവരങ്ങൾ മറ്റുള്ളവർക്ക് ലഭിക്കുന്നതിൽ പല കുടിയേറ്റക്കാരും അധികൃതരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ നിയമപരമായി പേരുകൾ പ്രസിദ്ധീകരിക്കണം എന്നത് നിർബന്ധമാണ് എന്നായിരുന്നു അധികൃതരുടെ പ്രതികരണം.ഐറിഷ് ഗസറ്റിലാണ് ആണ് പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കുക.
2011 മുതൽ ഏകദേശം 93,500ഓളം പേർക്ക് ഐറിഷ് പൗരത്വം നൽകിയതായാണ് കണക്ക്. ഈ വർഷത്തെ വിവരങ്ങൾ മാത്രമാണ് വിവാദത്തെത്തുടർന്ന് പ്രസിദ്ധീകരണം നിർത്തിവച്ചിരിക്കുന്നത്.
പൗരത്വം ലഭിച്ചവരുടെ പേരുകൾ ഭാവിയിൽ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്താൻ പാടില്ല എന്നും, മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടവരുടെ വിവരങ്ങൾ ഓൺലൈനിൽ സർച്ച് ചെയ്താൽ ലഭിക്കില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചു വരികയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top