അനാഥർക്കു ആശ്വാസമായി അയർലണ്ടിൽ നിന്നൊരു സ്‌നേഹസ്പർശം.

‘അങ്കിളേ പോരുമ്പം ഞങ്ങൾക്ക് മേടിച്ചു വച്ചിരിക്കുന്ന ഉടുപ്പും നിക്കറും കൂടി കൊണ്ടോരമോ ????’

ഇതാരും പറഞ്ഞതല്ല അനാഥരായി കഴിയുന്ന ഒരു പറ്റം സഹോദരങ്ങൾ അവരുടേതല്ലാത്ത കാരണത്താൽ കേരളത്തിലെ അനാഥാലയങ്ങളിൽ കഴിയുന്നുണ്ട് അവർഇങ്ങനെ ചോദിക്കുന്നുണ്ടോ എന്നൊരു തോന്നൽ ,അതുകൊണ്ട് അവർക്കുവേണ്ടി…. നമ്മൾ അയർലണ്ടിൽ നിന്ന് ഒരു തരി വെളിച്ചം എത്തിക്കുകയാണ്….

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനാഥർക്കു ആശ്വാസത്തിന്റെ സ്‌നേഹസ്പർശവുമായി അയര്‌ലണ്ടിലെ വിക്ലോ ആസ്ഥാനമായി ഏതാനും സുഹൃർത്തുക്കൾ ചേർന്ന് ‘IRISH INDIAN AID’ എന്നപേരിൽ ഒരു ചാരിറ്റി പ്രവർത്തനത്തിന് രൂപം കൊടുത്തിരിക്കുന്നു .

ചാരിറ്റി ലക്ഷ്യം വയ്ക്കുന്നത് കേരളത്തിൽ നിരാലംബരായി അനാഥാലയങ്ങളിൽ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരന്മാർക്ക് വേണ്ട വസ്ത്രങ്ങൾ എത്തിച്ചുകൊടുക്കുക എന്നുള്ളതാണ് . ഈ നന്മ പ്രവർത്തിയിലേക്ക് സ്‌നേഹമുള്ള എല്ലാ മലയാളി കുടുംബങ്ങൾക്കും പങ്കുചേരാം .

നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം നമ്മുടെ കുട്ടികൾക്കോ നമുക്കോ ഉടുപ്പുകുപ്പായങ്ങൾ വാങ്ങിക്കുവാൻ ഷോപ്പുകളിൽ പോകുമ്പോൾ കേരളത്തിലെഅനാധാലയങ്ങളെയോ,അവിടെ ജീവിക്കുന്നവരേയും ഒരു നിമിഷം മനസ്സിലോർക്കാൻ സാധിക്കുകയാണെങ്കിൽ…. നിറമോ , അളവോ നോക്കാതെ സെയിലിൽകിടക്കുന്ന തുണിത്തരങ്ങളിൽ നിന്ന് ഒന്നോ,രണ്ടോ ജോഡി വാങ്ങിക്കാമോ ????

കൂടാതെ നമ്മൾ ഉപയോഗിക്കാത്ത പുതുമ മാറാത്ത വസ്ത്രങ്ങളും നൽകി നമുക്കീ ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളാവാം.നമ്മൾ വാങ്ങിക്കുന്നവ ശേഖരിക്കാൻചാരിറ്റി പ്രവർത്തകർ സദാ സന്നദ്ധരായിരിക്കും. ഇതിനോടകം തന്നെ ചില മലയാളി കുടുംബങ്ങളുടെ സഹായത്താൽ ഏതാനും പെട്ടികൾ കേരളത്തിലെ വിവിധഅനാഥാലയങ്ങളിൽ എത്തിച്ചു കഴിഞ്ഞു .

വസ്ത്രങ്ങൾ അടങ്ങിയ ഓരോ പെട്ടിയും 15 മുതൽ 18 കിലോയോളം തൂക്കം വരും നാട്ടിലേക്ക് അവധിക്കു പോകുന്ന സന്മനസ്സുള്ള കുടുംബങ്ങൾ ലഗ്ഗേജ്കുറവാണെങ്കിൽ ഒരു പെട്ടിയെങ്കിലും നാട്ടിലെത്തിക്കാൻ സഹായിക്കാമോ …….നാട്ടിൽ എത്തുമ്പോൾ നമ്മുടെ പ്രവർത്തകർ നിങ്ങളുടെ അടുത്തു വന്ന് അത്വാങ്ങിക്കോളും ,അവർ അത് പുത്തൻ ഉടുപ്പും, നിക്കറും മറ്റും ഇടാൻ കൊതിച്ചിരിക്കുന്നവരുടെ അടുത്തെത്തിക്കും…. .

ഇത്തരത്തിൽ ഉടുപ്പുകളുടെ പെട്ടി കൊണ്ടുപോകുവാൻ സന്നദ്ധരാകുന്നവരുടെ വീടുകളിൽ പെട്ടി എത്തിച്ച് മുഴുവൻ ഉടുപ്പുകളും പരിശോധിച്ച് ബോധ്യപ്പെട്ടതിന്‌ശേഷമാണ് പെട്ടികൾ പാക്ക് ചെയ്യുക.

സുമനസ്സുകളുടെ ഫോൺ വിളി പ്രതീക്ഷിക്കുന്നു .വിളിക്കേണ്ട നമ്പർ :

Thomas 089 477 6300

Jimmy 0899654293

Email:[email protected]

വാർത്ത:കിസാൻതോമസ്

Top