ഡബ്ലിന്‍: കാത്ത് കാത്തിരുന്ന ആപ്പിള്‍ വാച്ചിന് എന്ത് വില വരും, വെള്ളിയാഴ്ച്ച മുതല്‍ ആപ്പിള്‍ വാച്ച് അയര്‍ലന്‍ഡില്‍ വില്‍പ്പനക്ക് എത്തും. യുകെയിലും യുഎസിലും ആപ്പിള്‍ വാച്ചിറങ്ങിയപ്പോള്‍ അക്ഷമയോടെ ഐറിഷുകാര്‍ കാത്തിരുന്നത് അഞ്ച് മാസത്തോളമാണ്. ഇനി എന്ത് വലവരുമെന്നാണ് ചോദ്യം, ഏറ്റവും വില കുറ!ഞ്ഞ മോഡലിന് കാലിഫോര്‍ണിയന്‍ കമ്പനി പറയുന്നത് 429 യൂറോയെന്നാണ്. 38എംഎം മോഡലാണിത്. 42എംഎം മോഡലിന് 479 യൂറോ വെച്ച് വില ആരംഭിക്കുകയും ചെയ്യുന്നുണ്ട്.
സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഒരേ സാങ്കേതിക വിദ്യയാണെങ്കിലും അലുമിനിയത്തന് പകരം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത് ഇതിന്റെ വില 679 യൂറോയില്‍ തുടങ്ങും. ഒരു ഫാന്‍സി ഡിജിറ്റല്‍ വാച്ച് വാങ്ങുന്നു എന്നതിനേക്കാള്‍ താത്പര്യത്തോടെ സമീപിക്കണമെന്നുള്ളവര്‍ക്ക് 18 കാരറ്റ് സ്വര്‍ണത്തിന്റെ കെയ്‌സോടെയുള്ളതും നോക്കാവുന്നതാണ്. വില 18500 യൂറോമാത്രമാണ്‍ വാച്ച് വില്‍പ്പന സംബന്ധിച്ച് ആപ്പിള്‍ വിവരങ്ങള്‍ വളരെയൊന്നും പുറത്ത് വിടുന്നില്ല.
ഏപ്രിലില്‍ വാച്ച് വില്‍പ്പന ഒമ്പത് മേഖലയിലാണ് ആരംഭിച്ചത്. ഇതില്‍ ഫ്രാന്‍സും, ജര്‍മ്മനിയും, യുകെയും ആണ് യൂറോപില്‍ നിന്ന് ഉണ്ടായിരുന്നത്. ആപ്പിള്‍ വാച്ച് വിജയച്ചില്ലെന്നും ഊഹാപോഹങ്ങളുണ്ട്. എന്നാല്‍ ആപ്പിള്‍ സിഇഒ ടിം കൂക്ക് ജൂലൈയില്‍ പറ!ഞ്ഞത് വിചാരിച്ചതിലും കൂടുതലായിട്ടുണ്ട് വില്‍പ്പനയെന്നാണ്. നേരത്തെ ഐപാഡും ഐഫോണും വില്‍പ്പനയ്‌ക്കെത്തിയപ്പോഴുള്ളതിനേക്കാള്‍ മുന്നിലാണ് സ്വീകര്യതയെന്നും വ്യക്തമാക്കി. വര്‍ഷത്തിന്റെ രണ്ടാം ത്രൈമസത്തില്‍ 3.6 മില്യണ്‍ ആപ്പിള്‍ വാച്ച് വിറ്റ് പോയിരിക്കാമെന്നാണ് ഐഡിസി കണക്കാക്കുന്നത്.