സമരത്തിനൊരുങ്ങി ഐറിഷ് നഴ്‌സുമാർ: കഠിനമായ ജോലികൾ വിവരിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഐറിഷ് നഴ്‌സുമാർ തങ്ങളുടെ കഠിനമായ ജോലിരീതികളെ വിവരിച്ചു കൊണ്ടെഴുതിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാകുന്നതിനിടയിൽ നഴ്‌സുമാർ സമരത്തിന്റെ തീ ചൂളയിലേയ്ക്ക് ചാടിയിറങ്ങാനൊരുക്കമായി.ഹോസ്പിറ്റലുകളിൽ കൂടുതൽ നഴ്‌സുമാരെ നിയമിക്കണമെന്നും, തിരക്ക് നിയന്ത്രിക്കണമെന്നും വേതനം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നഴ്‌സുമാർ സമരം നടത്താനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായി ഐഎൻഎംഓ വ്യക്തമാക്കി.
സമരം വേണമോ എന്ന കാര്യത്തിൽ അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തുമെന്ന് ഐ.എൻ.എം.ഒ വ്യാഴാഴ്ച അറിയിച്ചു. സമരം പ്രഖ്യാപിക്കുകയാണെങ്കിൽ നിലവിൽ കനത്ത പ്രതിസന്ധി നേരുടുന്ന ആരോഗ്യമേഖല, പ്രതിസന്ധിയുടെ കടലിലേയ്ക്ക് കൂപ്പുകുത്തും. മഞ്ഞുകാലമെത്തുന്നതോടെ രോഗികളുടെ എണ്ണം ആശുപത്രികളിൽ വർദ്ധിക്കുകയും ചെയ്യും.അതേ സമയം.
നഴ്‌സുമാർ സമരം തുടങ്ങാനിരിക്കെ ഇത്തവണത്തെ മഞ്ഞുകാലം പ്രതിസന്ധികൾ നിറഞ്ഞതായിരിക്കുമെന്ന ആശങ്കയുമായി ഹോസ്പിറ്റലുകളും സർക്കാരിന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
2008ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം രാജ്യത്തു നിന്നും നിരവധി നഴ്‌സുമാർ ജോലി തേടി വിദേശത്തേയ്ക്ക് പോയിട്ടുണ്ട്. യുകെയിൽ നിന്നും മറ്റുമായി നഴ്‌സുമാരെ തിരികെ അയർലണ്ടിലെത്തിക്കാനുള്ള പദ്ധതികൾ ഫലം കണ്ടതുമില്ല.റിക്രൂട്ട് മെന്റുകൾ ഫലവത്താവുന്നില്ല.ഇക്കാര്യങ്ങളാൽ അയർലണ്ടിലേക്ക് പുതിയതായി അധികം നഴ്‌സുമാർ എത്തുന്നില്ല എന്നതാണ് സാഹചര്യങ്ങൾ വഷളാവാൻ കാരണം.
അയർലണ്ടിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും പ്രത്യേക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.ഐഎൻ എം ഓ പ്രസിഡണ്ട് മാർട്ടിന കെല്ലി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പ് അയർലണ്ടിലെ നഴ്‌സിംഗ് ജീവനക്കാരുടെ യഥാർഥ അവസ്ഥ വെളിപ്പെടുത്തുന്നതാണ്. ഞങ്ങളുടെ അംഗങ്ങളുടെ ആരോഗ്യവും സുരക്ഷയും ആരും പരിഗണിക്കുന്നില്ല.അന്നന്നത്തെ കാര്യങ്ങൾ നടപ്പാക്കാനായുള്ളവരായാണ് അധികൃതർ അവരെ ഉപയോഗിക്കുന്നത്.ഇത്തരം ഒരു അവസ്ഥ തുടർന്ന് പോകാനാവില്ല.
ഇത് വായിക്കുന്നവർക്കറിയാം നൂറു ശതമാനം സത്യവുമാണ് ഇതൊക്കെയെന്ന്.ഓരോ നഴ്‌സുമാരുടെയും അനുദിന പ്രവർത്തനവുമായി ഏതെങ്കിലും ബന്ധപ്പെട്ടിരിക്കുന്നവയാണ് ഇവയൊക്കെ.അത് കൊണ്ട് തന്നെ വരാനിരിക്കുന്ന സമരം വിജയിപ്പിക്കാനുള്ള നഴ്‌സിംഗ് ജീവനക്കാരുടെ താത്പര്യം ഉയരുമെന്ന് ഉറപ്പാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top