ഐറിഷ് പഠനത്തിൽ നിന്നും ഒഴിവാകുന്ന വിദ്യാർഥികളുടെ എണ്ണം രാജ്യത്ത് വർധിക്കുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ: വിവിധ വൈകല്യങ്ങളുടെ പേരിൽ ഐറിഷ് പഠനത്തിൽ നിന്നും ഒഴിവാകുന്ന വിദ്യാർഥികളുടെ എണ്ണം രാജ്യത്ത് വർധിക്കുന്നതായി പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടയിലാണ് ഇത്തരത്തിൽ വിദ്യാർഥികൾ വ്യാപകമായി ഐറിഷ് പഠനം ഉപേക്ഷിക്കാൻ തയ്യാറായി രംഗത്ത് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ പഠനങ്ങളിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ സൂചനകളുള്ളതെന്നും റിപ്പോർട്ടുകളുള്ളത്.
ഇഎസ്ആർഐ നടത്തിയ പഠനത്തിലാണ് രാജ്യത്ത് വിദ്യാർഥികളിൽ ഏറെപ്പേരും ഇത്തരത്തിൽ ഐറിഷ് പഠനം ഉപേക്ഷിച്ചു മറ്റു ഭാഷകൾ തിരഞ്ഞെടുക്കുകയാണെന്നു കണ്ടെത്തിയത്. ഇത് എണ്ണത്തിൽ വളരെ കുറവാണെന്ന വാദമാണ് വിദ്യാഭ്യാസ വകുപ്പ് അടക്കമുള്ള അധികൃതർ പറയുന്നത്. 2004 ൽ 20,000 വിദ്യാർഥികൾ ഐറിഷ് പഠനം ഉപേക്ഷിച്ചെങ്കിൽ 2014 എത്തിയതോടെ ഇത്തരത്തിൽ ഐറിഷ് പഠനം ഉപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണം 32000 ആയി വർധിക്കുകയായിരുന്നുവെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്.
വൈകല്യങ്ങളുടെ അടിസ്ഥാനത്തിൽ 7000 വിദ്യാർഥികൾക്കു ഐറിഷ് പഠനത്തിൽ നിന്നു 2004 ൽ ഇളവുകൾ നൽകിയപ്പോൾ, 2014 ൽ ഇത് 19000 ആയി വർധിക്കുകയും ചെയ്തിരുനനതായി റിപ്പോർട്ടിൽ കൃത്യമായ സൂചനകൾ നൽകിയിട്ടുണ്ട്. ഇമോഷണലായും, വികാരപരമായും പഠന വൈകല്യമുള്ളവരെയുമെല്ലാം ഇത്തരത്തിൽ വ്യാപകമായി ഐറിഷ് പഠനത്തിൽ നിന്നും ഒഴിവാക്കുക കൂടി ചെയ്തതോടെയാണ് ഇതു സംബന്ധിച്ചുള്ള പഠനങ്ങൾക്കു കൃത്യത ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top