ഡബ്ലിന്‍: കേരളാഹൗസ് ഒരുക്കുന്ന അഞ്ചാമത് മെഗാ കാര്‍ണിവലിന് ഔദ്യോഗിക
പ്രഖ്യാപനമായി. ജൂണ്‍
പതിനെട്ടിന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം എട്ടുവരെയാണ് ഐറീഷ്
മലയാളികളുടെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മ അരങ്ങേറുക. സ്ഥിരം വേദിയായ
ലൂക്കന്‍ യൂത്ത് സെന്ററില്‍ നടക്കുന്ന കാര്‍ണിവല്‍ ഒട്ടനവധി പുതുമകളോടെയാണ്
ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവിധ
ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, വാശിയേറിയ വടംവലി
മത്സരം, അയര്‍ലന്‍ഡിലെ മുഴു വന്‍ മലയാളി റസ്‌റ്റോറന്റുകളും അണിനിരക്കുന്ന
നാടന്‍ ഫുഡ് ഫെസ്റ്റിവല്‍, കുട്ടികള്‍ക്ക് ആര്‍ത്തുല്ലസിക്കാന്‍ ബൗണ്‍സിംഗ്
കാസിലുകള്‍, സാഹസികത തുളുമ്പുന്ന കുതിരസവാരി, ചിരിയുടെ മാലപ്പടക്കവുമായി
ക്ലൗണ്‍, മൈലാഞ്ചിയിടല്‍, ഫേസ് പെയിന്റിംഗ്, വരയുടെ സൗന്ദര്യവുമായി
കലാകാരന്മാര്‍ ഒരുക്കുന്ന ആര്‍ട്‌സ് കോര്‍ണറുകള്‍, ഫോട്ടോഗ്രാഫി മത്സരം,
പാചക മത്സരം, പെനാൽട്ടി ഷൂട്ട് ഔട്ട്, സ്റ്റമ്പ് ഔട്ട്, ഡാർട്ട് ഗെയിം,
സൗഹൃദ ചെസ് മത്സരം, വിസ്മയങ്ങളുമായി മാജിക് ഷോ, നിരവധി ഗായകര്‍ ചേര്‍ന്ന്
ഒരുക്കുന്ന സംഗീത വിരുന്ന് തുടങ്ങിയവ കാര്‍ണിവലിനെ വര്‍ണാഭമാക്കും.
കാർണിവല്ലിന്റെ ഒരുക്കങ്ങൾക്കു വേണ്ടിയുള്ള കമ്മറ്റികൾ പ്രവർത്തനം
ആരംഭിച്ചു കഴിഞ്ഞു.
മതത്തിന്റെയോ പ്രദേശത്തിന്റെയോ കൂട്ടായ്മകള്‍ക്കതീതമായി സംഘടിപ്പിക്കുന്ന
സൗഹദ സംഗമമാണ്
കാര്‍ണിവലെന്ന് കേരളാഹൗസ് ഭാരവാഹികള്‍ പറഞ്ഞു.