തീവ്രവാദികളെ നേരിടുന്നതില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ മികവിനെ ഐ എസ് ഭയപ്പെടുന്നുവെന്ന് ജര്‍മന്‍കാരനായ മാധ്യമ പ്രവര്‍ത്തകന്‍ ജര്‍ഗന്‍ ടോഡന്‍ഹോഫര്‍. ഐ എസ് അനുമതിയോടെ അവരുടെ കേന്ദ്രങ്ങളില്‍ 10 ദിവസം താമസിച്ചു പഠിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ലോകത്തില്‍ അവര്‍ ഭയപ്പെടുന്ന ഏക രാജ്യവും ഇസ്രായേലാണ്.
അമേരിക്കയെയും റഷ്യയെയും ഭയമില്ലെന്നും എന്നാല്‍ ഇസ്രായേല്‍ സൈന്യം ലോകത്തെ മികച്ച സൈന്യമാണെന്നും ഇസ്രായേലിനെ തങ്ങള്‍ക്കു ഭയമുണ്ടെന്നും ഐസിസ് നേതൃത്വം തന്നോട് വെളിപ്പെടുത്തിയതായി ഒരു ജൂത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജര്‍ഗന്‍ പറഞ്ഞു.
ലോകരാജ്യങ്ങളുടെ വ്യോമാക്രമണം തങ്ങളെ തളര്‍ത്തിയെന്നു ഐസിസ് സമ്മതിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. തുര്‍ക്കിയും മൊസൂളും സന്ദര്‍ശിച്ച അദ്ദേഹം ഐസിസ് അനുമതിയോടെ അവരോടൊപ്പം രണ്ടാഴ്ചയോളം സിറിയയില്‍ താമസിച്ച ശേഷം തയാറാക്കിയ “ഇസ്‌ലാമിക് സ്റ്റേറ്റില്‍ 10 ദിവസം” എന്നപേരില്‍ തയ്യാറാക്കിയ അഭിമുഖങ്ങള്‍ ജര്‍മ്മന്‍ മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.