അഡ്വ.വിന്‍സ് മാത്യു
പെര്‍ത്ത്: സൈബര്‍ ലോകത്ത് പല തടിപ്പുകളും ഉണ്ടാകാറുണ്ട്. എന്നാല്‍ ഗൂഗിളിനേ പറ്റിച്ചാലോ? ഗൂഗിളിന്റെ അക്കൗണ്ട് ഉപയോഗിച്ച് ക്രിമിനല്‍ പ്രവര്‍ത്തി നടത്തുക, മറ്റുള്ളവര്‍ക്ക് അവകാശപെട്ട അക്കൗണ്ടുകള്‍ കൈവശം വയ്ക്കുകയോ മോഷ്ടിക്കുകയോ ചെയ്യുക ഇത്തരക്കാരേ ഗൂഗിള്‍ യാതൊരു മയവുമില്ലാതെ കൈകാര്യം ചെയ്യും. നമ്മള്‍ ഈ കാണുന്ന ഗൂഗിള്‍ പ്രൈവസി എന്ന ഉരുക്ക് കൂട് ഗൂഗിള്‍ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമാണ്. ഗൂഗിളിന്റെ നിയമം ലംഘിക്കുന്നവരേ ഗൂഗിള്‍ കൈകാര്യം ചെയ്യും. നമ്മള്‍ ഗൂഗിള്‍ ഇമെയില്‍ അക്കൗണ്ട് എടുക്കുമ്പോള്‍ അവരുമായി ഒരു എഗ്രിമെന്റ് ചെയ്യുന്നുണ്ട്. ഇമെയില്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട് കിടക്കുന്നു ഗൂഗിളിന്റെ മിക്കവാറും എല്ലാ അക്കൗണ്ടുകളും. ഗൂഗിളുമായി ഉണ്ടാക്കുന്ന എഗ്രിമെന്റുകള്‍ ആരും വായിക്കാറില്ല. വെറുതേ ഒരു ടിക്ക് ഇട്ട് അക്കൗണ്ട് തുറക്കുകയാണ് ചെയ്യുന്നത്.പേജുകള്‍ ഉള്ള ആ എഗ്രിമെന്റ് ആരും വായിക്കാന്‍ മിനക്കെടാറില്ല. ഒരിക്കല്‍ ഗൂഗിളിന്റെ അക്കൗണ്ടും ജിമെയിലും എടുത്താല്‍ പിന്നെ അതില്‍ വരുന്ന എല്ലാം അതീവ രഹസ്യമാണെന്ന് നമ്മള്‍ കരുതും. എന്നാല്‍ നിങ്ങളുടെ എല്ലാ അക്കൗണ്ടിന്റേയും മാസ്റ്റര്‍ കീ ഗൂഗിളിന്റെ കൈവശമുണ്ട്. നിങ്ങളുടെ മെയിലും, ബ്ലോഗിന്റെ ഡ്രാഫ്റ്റിലും ഒക്കെ ഒളിപ്പിച്ച എല്ലാ രഹസ്യങ്ങളും അവര്‍ക്ക് കാണാം. നിങ്ങളുടെ ഗൂഗ്ഗിള്‍ ഫോട്ടോസിലും പിക്കാസയിലും, പ്ലസിലും ഒളിപ്പിച്ച രഹസ്യ ചിത്രങ്ങള്‍, ഫയലുകള്‍ എല്ലാം ഗൂഗിളിന് ഏത് സമയത്തും തുറന്നു കാണാം. അതായത് അക്കൗണ്ടിന്റെ മാസ്റ്റര്‍ കീ എപ്പോഴും സൂക്ഷിക്കുന്നത് ഗൂഗിള്‍ തന്നെ. നിങ്ങള്‍ക്ക് അതിന്റെ താഴെയേ സ്ഥാനമുള്ളു.
കഴിഞ്ഞ മെയ് ആദ്യം ഓസ്ട്രേലിയയില്‍ ഇരുന്ന് അയര്‍ലന്റിലുള്ള ബേബി ചെറുവത്തൂര്‍ ഇട്ടിയേരാ എന്നയാളുമായി ഞാനൊരു സൈബര്‍ കച്ചവടം നടത്തി. ഞാന്‍ ചീഫ് എഡിറ്ററും പാര്‍ടണറുമായ പ്രവാസി ശബ്ദം എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റ് ഞാന്‍ വാങ്ങിക്കുകയായിരുന്നു. ഇന്ത്യന്‍ എഗ്രിമെന്റ് നിയമം പ്രകാരം ഞങ്ങള്‍ തമ്മില്‍ 500 രൂപ മുദ്രപേപ്പറില്‍ ഡീഡ് ഉണ്ടാക്കുകയും നാട്ടില്‍ നിന്നും തയ്യാറാക്കിയ ഡീഡ് ബേബി ചെറുവത്തൂര്‍ താമസിക്കുന്ന അയര്‍ലന്റിലേക്ക് ആദ്യം കൊടുത്തു. അയര്‍ലന്റിലേ ഇന്ത്യന്‍ എംബസി മുമ്പാകെ ടിയാന്‍ ഒപ്പിട്ട് അത് ഞാനിരിക്കുന്ന ഓസ്ട്രേലിയക്ക് അയച്ചു. കച്ചവടം പണമെല്ലാം കൊടുത്ത് പൂര്‍ത്തിയായപ്പോള്‍ എനിക്കി ഡീഡില്‍ അക്കമിട്ട് പറഞ്ഞ കാര്യങ്ങള്‍ മാത്രം കൈമാറി. എന്നാല്‍ ഐ.ടി.വിദഗദനായ ബേബി ചെറുവത്തൂര്‍ ഇട്ടിയേരാ ഡീഡില്‍ ചില ലൂപ്ഫോള്‍ ഇട്ടിരുന്നു. അത് എനിക്ക് മനസിലായിരുന്നില്ല. എന്നാല്‍ എന്ത് ലൂപ്പ് ഹോള്‍ ഐ.ടി വിദഗ്ദനായ അയാള്‍ ഇട്ട് കുരുക്കിയാലും ഒരു വക്കീലുകൂടിയായ ഞാനും അതില്‍ അരു ബുദ്ധി പ്രയോഗം നടത്തിയിരുന്നു.
ഒടുവില്‍ തര്‍ക്കം വന്നത് ഞാന്‍ വാങ്ങിച്ച വെബ്സൈറ്റിന്റെ ഗൂഗിള്‍ അനലറ്റിക് അക്കൗണ്ടിനേ ചൊല്ലിയാണ്. ഇതിന് മുമ്പ് ഇതേ വ്യക്തി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്ന പത്രത്തിന്റെ ഗൂഗിള്‍ അനലറ്റിക് പേജ് കൈക്കലാക്കിയതുമായി ബന്ധപെട്ട കേസ് ഇപ്പോഴും ദില്ലിയില്‍ നടന്നുവരവേയാണ് എനിക്കും അടിപറ്റിയത്.
കച്ചവടം എല്ലാം കഴിഞ്ഞപ്പോള്‍ ആ വെബ്സൈറ്റ് എന്റേതുമാത്രമായി.ഇനി എന്താണ് അനലറ്റിക് പേജ്ജ് എന്ന് ചുരുക്കി ഒന്നു പറയാം
ഒരു വെബ്സൈറ്റിന്റെ ആത്മാവാണ് അനലറ്റിക് പേജ്ജ്. എത്രപേര്‍ വായിച്ചു, ഏതൊക്കെ രാജ്യങ്ങളില്‍, ആ രാജ്യത്തേ ഏതൊക്കെ സിറ്റികളില്‍, അവര്‍ വായിക്കാന്‍ ഉപയോഗിച്ച ബ്രൗസര്‍, അത് മൊബൈലാണോ, കമ്പ്യൂട്ടറാണോ, ടാബാണോ, ആപ്പിള്‍ ഫോണാണോ എന്നെല്ലാം അറിയാം. ഒരു സെകണ്ടില്‍ പോലും അതിലെ റിസള്‍ട്ട് വന്നുകൊണ്ടേയിരിക്കും. ഒരു സെക്കണ്ടില്‍ എത്ര പേര്‍ ഏതൊക്കെ സ്ഥലത്ത് ഏത് സിസറ്റത്തിലെ ഏത് ബ്രൗസര്‍ ഉപയോഗിച്ച് ഏത് വാര്‍ത്ത വായിക്കുന്നു എന്ന് ആ പേജ്ജ് തുറന്നാല്‍ അറിയാം. ഒരു മാസത്തെ വായനക്കാര്‍ എത്ര, ഒരു വര്‍ഷത്തെ എത്ര, ഓരോ വാര്‍ത്തകും കിട്ടിയ ഹിറ്റ്, ഒരാള്‍ എത്ര സമയം വെബ്സൈറ്റില്‍ ചിലവിട്ടു തുടങ്ങി നൂറിലധികം വിവരങ്ങള്‍ ആ പേജില്‍ ഉണ്ട്. അത് ഒരു വെബ്സൈറ്റിന്റെ പരമമായ രഹസ്യമാണ്. സൈറ്റുടമ മാത്രമേ അത് കാണൂ. ജീവനക്കാര്‍ക്കും, പോലും അത് നല്കില്ല. അത് ടോപ്പ് സീക്രട്ടായിരിക്കും. പരസ്യക്കാര്‍ക്ക് ആവശ്യപ്പെട്ടാല്‍ കൊടുക്കും. ആ മെറിറ്റ് നോക്കിയാണ് ഒരു പത്രത്തേ അലക്കുന്നതും പരസ്യങ്ങള്‍ ലഭിക്കുന്നതും.
എന്റെ കച്ചവടത്തിലേക്ക് മടങ്ങിവരാം. ഇന്ത്യന്‍ നിയമ പ്രകാരം തയ്യാറാക്കിയ സെയില്‍ ഡീഡ് അയര്‍ലന്റിലും ഓസ്ട്രേലിയയിലുമായി വില്ക്കുന്നയാളും വാങ്ങുന്നയാളും, വാങ്ങുന്ന വസ്തു ഇന്റര്‍നെറ്റിലെ ഒരു സൈറ്റും. ഒടുവില്‍ പറഞ്ഞ ധാരനയായ പണം നല്കി. ഡീഡില്‍ അക്കമിട്ട് പറന്‍ഞ്ഞ ചില കുറെ കാര്യങ്ങള്‍ ബേബി എനിക്ക് കൈമാറി. അതോടെ ഇന്റര്‍നെറ്റിലേ ആ വെബ്സൈറ്റ് എന്റേതായി. ഒപ്പോഴാണ് ഞാന്‍ ചോദിച്ചത് എന്റെ സൈറ്റിന്റെ ഗൂഗിള്‍ അനലറ്റിക് എവിടെ? അത് തരിക, എനിക്കത് കിട്ടിയില്ല. ബേബി പറയുന്നു അത് വിന്‍സിന്റെ പ്രോപര്‍ടിയല്ല, ഞാനത് തരില്ല, വേണേല്‍ വേറേ തുടങ്ങിക്കോ. അതായത് ബേബിക്ക് അനലറ്റിക് പേജില്‍ കയറി എന്നെ അതിന്റെ അഡ്മിനാക്കുകയും അദ്ദേഹം സ്വയം ഒഴിയുകയും ആണ് ചെയ്യേണ്ട നടപടി ക്രമം. എന്നാല്‍ അയാള്‍ അതിന് തയ്യാറായിരുന്നില്ല. സൈറ്റിന്റെ ആതാമാവിനേ കൈവസം ംവയ്ച്ച് അത് എങ്ങിനെ പോകുന്നുവെന്ന് ബേബി എല്ലാ ദിവസവും തുറന്ന് കണ്ടുകൊണ്ടിരുന്നു. മാത്രമല്ല ബേബി ചെറുവത്തുരിന് മറ്റൊരു ഓണ്‍ലൈന്‍ പത്രം ഉണ്ടായിരുന്നു. പ്രവാസി ശബ്ദത്തിന്റെ ഗൂഗിള്‍ അനലറ്റിക് തുറന്നുവയ്ച്ചാല്‍ അതില്‍ ഏറ്റവും അധികം ഹിറ്റായി പോകുന്ന വാര്‍ത്തകള്‍ കാണാം. അത് കണ്ട് ആ വാര്‍ത്തകള്‍ തുടര്‍ച്ചയായി ബേബി കോപ്പി ചെയ്യുന്നതും എനിക്ക് വന്ന മറ്റൊരു ബിസിനസ് തിരിച്ചടിയായി.
എന്റെ സൈറ്റിന്റെ അനലറ്റിക് പേജ് തരില്ലായെന്ന നിലപാടില്‍ ടിയാന്‍ ഉറച്ചു നിന്നു. ഒടുവില്‍ ഇന്ത്യന്‍ നിയമ പ്രകാരം തയാറാക്കിയ എങ്ങ്രിമെന്റുമായി ഓസ്ട്രെളിയയില്‍ ഒരു വക്കീലിനെ ഞാന്‍ സമീപിച്ചു. അവര്‍ ഒരു വ്യവഹാരം ഫയല്‍ ചെയ്യുകയും ഗൂഗിളിന് അടിയന്തിര നോട്ടീസ് അയക്കുകയും ചെയ്തു. പുതിയ അക്കൗണ്ട് തുടങ്ങൂ എന്നാണ് ഗൂഗിള്‍ ആദ്യം പറഞ്ഞത്. എനിക്കത് സ്വീകാര്യമായിരുന്നില്ല. കാരണം പുതിയത് തുടങ്ങിയാല്‍ ഈ വെബ്സൈറ്റിന്റെ പഴയ റീഡേഴ്സിന്റെ ഹിസ്റ്റര്‍ പോകും. പരസ്യ മാര്‍കറ്റില്‍ അത് ബാധിക്കും. ചില പരസ്യ കമ്പിനികള്‍ക്ക് മാസം 1മുതല്‍ 3 മില്യണ്‍ വായനക്കാര്‍ വരെ വേണം എന്നുണ്ട് പരസ്യം തരാന്‍. അവര്‍ക്ക് ചിലപ്പോള്‍ ഒരു വര്‍ഷത്തേ ഗൂഗിള്‍ അനലറ്റിക് പേജ്ജ് റിസള്‍ട്ട് കൊടുക്കണം.
എനിക്ക് നിലവിലേ ഗൂഗ്ഗിള്‍ അനലറ്റിക് പേജ്ജ് വേണമെന്ന് നിലപാടില്‍ ഉറച്ചു നിന്നതോടെ ഗൂഗിള്‍ ബേബി ചെറുവത്തുരിന് നോട്ടീസയച്ചു. ഓസ്ട്രേലിയന്‍ കോടതി നിര്‍ദ്ദേശപ്രകാരമായിരുന്നു അത്. ബേബി കൈവശം വയ്ക്കുന്ന അനലറ്റിക് പേജ്ജില്‍ അയാള്‍ തൊട്ടുപോകരുതെന്നും അതിന്റെ ഏതെങ്കിലും പ്രോപര്‍ട്ടിയില്‍ തൊടാല്‍ കോടതി നിയമ പ്രകാരം നിയമ നടപടിക്ക് വിധേയമാക്കും എന്നുമായിരുന്നു ഗൂഗിള്‍ നോട്ടീസ്. 2ദിവസം അനലറ്റിക് പേജ്ജ് എനിക്ക് കൈമാറാന്‍ ബേബി ചെറുവത്തൂര്‍ ഇട്ടിയേരക്ക് ഗൂഗിള്‍ സമയം നല്കി. എന്നാല്‍ എങ്ക്ക് അത് ഒടും സ്വീകാര്യമായിരുന്നില്ല. 2ദിവസത്തേ സമയ പരിധി എന്നത് എന്റെ ഓസ്ട്രേലിയയിലേ വക്കീല്‍ ശക്തമായി ചോദ്യം ചെയ്തു. എന്റെ സ്വത്ത് കൈവശം വയ്ക്കുകയും അതിന്റെ എല്ലാ രഹസ്യങ്ങളും ചോര്‍ത്തിയെടുക്കുകയും ചെയ്യുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണം എന്നായിരുന്നു ഞങ്ങളുടെ ആവശ്യം. ഗൂഗിളിന്റെ നിലപാട് സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാറ്റ്ടി വക്കീല്‍ കോടതിയില്‍ അടിയന്തിര ഹരജി നല്കി. ഉടന്‍ കഴിയുമെങ്കില്‍ അടുത്ത മിനിട്ടില്‍ നടപടിയെടുക്കാന്‍ ഗൂഗിളിന് നിര്‍ദേശം നല്കി. ഉടന്‍ 2ദിവസം എന്ന കൈമാറല്‍ സമയം ഗുഗിള്‍ റദ്ദ് ചെയ്തു.
ബേബി ചെറുവത്തൂര്‍ ഇട്ടിയേര എന്നയാളുടെ ജിമെയില്‍ അക്കൗണ്ട് ടിയാന്റെ യാതൊരു അനുമതിയും ഇല്ലാതെ ഗൂഗിള്‍ ബ്രേക്ക് ചെയ്യുകയും നടപടികള്‍ ആരംഭിക്കുകയുമായിരുന്നു. ഓസ്ട്രേലിയന്‍ സമയം അപ്പോള്‍ പകല്‍ 12മണിയായി കാണൂം. അയര്‍ലന്റില്‍ എതിര്‍ കക്ഷി ബേബി ചെറുവത്തൂര്‍ ഇട്ടിയേര കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന സമയം…ഗൂഗിള്‍ ടിയാന്റെ എല്ലാ പാസ് വേഡുകളും ഭേതിക്കാന്‍ മാസ്റ്റര്‍ കീ എടുക്കുന്നു… ജിമെയില്‍ ഭേതിക്കുന്നു…ഇതേ സമയം ഗൂഗിള്‍ എമര്‍ജന്‍സി സര്‍വിസുകാര്‍ എന്നെ ഫോണില്‍ നിര്‍ത്തുന്നു. എല്ലാം ഒരു ഓപ്പറേഷന്‍ പോലെ. ലൈനില്‍ നിര്‍ത്തികൊണ്ട് അവര്‍ ബേബിയുടെ ജിമെയില്‍ അക്കൗണ്ടിലുള്ള എന്റെ വെബ്സൈറ്റിന്റെ അനലറ്റിക് പേജില്‍ കയറുന്നു. അവിടെ എന്റെ ഇമെയില്‍ വിലാസം നല്കി എന്നെ ആ പേജിന്റെ അഡ്മിന്‍ ആക്കുന്നു.
അതായത് ബേബി സ്വയം ചെയ്യ്ണ്ടത് ഗൂഗിള്‍ അയാളുടെ അക്കൗണ്ട് ഭേതിച്ച് എനിക്കായി ചെയ്ത് തരുന്നു. തുടര്‍ന്ന് അക്കൗണ്ട് എനിക്ക് കൈമാറുന്നു. ആ സമയം അക്കൗണ്ട് തുറന്നപ്പോള്‍ അതില്‍ ബേബി ചെറുവത്തൂര്‍ ഇട്ടിയേരയും, ഞാനും അഡ്മിന്‍ സ്ഥാനത്ത്. ബേബിയുടെ നിയമിച്ച ബീയിങ്ങ്സ് പി.ബി എന്നയാള്‍ യൂസര്‍ സ്ഥാനത്തും. അക്കൗണ്ടിലെ എല്ലാ വിശദാംസങ്ങളും ഗൂഗിള്‍ സര്‍വീസുകാര്‍ പറയുന്നു. ഉടന്‍ തന്നെ ബേബിയേ അനലറ്റിക് പേജിന്റെ അഡ്മിന്‍ സ്ഥാനത്തുനിന്നും ഡിലീറ്റ് ചെയ്യാന്‍ പറയുന്നു. അവര്‍ക്ക് അത് ചെയ്യാമെങ്കിലും അത് എന്നെകൊണ്ട് ചെയ്യിക്കുകയായിരുന്നു. ഒടന്‍ ബേബിയേ ഞാന്‍ ഡിലീറ്റ് ചെയ്തു. വെറും യൂസര്‍ മാത്രമായ ബീയിങ്ങ് എന്നയാളെയും നീക്കം ചെയ്തു. അതോടെ അക്കൗണ്ട് എന്റേതുമാത്രമായി. എന്റെ മാത്രമായ സൈറ്റിന്റെ അനലറ്റിക് അക്കൗണ്ട് കയ്യില്‍ കിട്ടി. അതിന്റെ തുടക്ക കാലം മുതലുള്ള ഹിസറ്റ്രി സഹിതം എല്ലാം ഭദ്രം.ഓപ്പറേഷന്‍ പൂര്‍ത്തിയായി എല്ലാം ബോധ്യപ്പെടുത്തിയ ശേഷമാണ് ഗൂഗിള്‍ ഫോണ്‍ ഡിസ്കണക്ടായത്.
എന്റെ എഗ്രിമെന്റില്‍ വെബ്സൈറ്റ് സംബന്ധമായ എല്ലാ പ്രോപര്‍ട്ടിയും എന്ന് എടുത്ത് പറഞ്ഞ വാക്കാണ് എനിക്ക് ഒരു നേട്ടമായത്. മാത്രമല്ല അത് ഇല്ലെങ്കില്‍ കൂടി ഒരാളുടെ വെബ്സൈറ്റിന്റെ അനലറ്റിക് പേജും മറ്റും അതുമായി ബന്ധമില്ലാത്തയാള്‍ ഉടമയുടെ അനുമതിയില്ലാതെ കൈവസം വയ്ക്കുന്നത് നിയമ വിരുദ്ധമാണ്. എന്റെ സൈബര്‍ സ്വത്തുക്കള്‍ നിയമ വിരുദ്ധമായി മറ്റൊരാള്‍ കൈവശം വയ്ച്ചു എന്ന എന്റെ കേസിലെ വിജമായിരുന്നു ഇത്.
ഇവിടെ മനസിലാക്കേണ്ടത് ഗൂഗിള്‍ അക്കൗണ്ട് എന്നാല്‍ അത് പരമമായ രഹസ്യമൊന്നുമല്ല. അവര്‍ കോടതിക്കും, കുറ്റാന്വേഷണ ഏജന്‍സിക്കും ഒക്കെ അത് നിങ്ങളുടെ യാതൊരു അനുമതിയും ഇല്ലാതെ തുറന്നുകാണിക്കും. വിവരങ്ങള്‍ കൈമാറും. നിങ്ങളുടെ ഏത് രഹസ്യവും അവര്‍ക്ക് ശേഖരിക്കാം. അത് നിയമ പ്രകാരം നിങ്ങളും അവരുമായി അക്കൗണ്ട് തുറ്റങ്ങിയപ്പോള്‍ ഉണ്ടാക്കിയ എഗ്രിമെന്റ് പ്രകാരമാണ്. ഡിലീറ്റ് ചെയ്ത നിങ്ങളുടെ ഡാറ്റകള്‍ പോലും ഗൂഗിളിന്റെ കൈവശമുണ്ട്. സൈബര്‍ കുറ്റങ്ങള്‍ ചെയ്യാതെ നമ്മള്‍ നന്നായി ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കുക. നോട്ടപുള്ളിയാകാതിരിക്കുക. മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാതിരിക്കുക, മറ്റുവരുടെ സൈബര്‍ പ്രോപര്‍ട്ടികള്‍ ഒരു കാരനവശാലും കൈവശം വയ്ക്കാതിരിക്കുക. നല്ല ഇന്റര്‍നെറ്റ് യൂസേഴ്സാവുക. അല്ലെങ്കില്‍ പണികിട്ടും, എല്ലാം ചോരും,നിങ്ങള്‍ അറിയാതെ നിങ്ങള്‍ കുടുങ്ങും.
2പതിറ്റാണ്ട് കാലത്തെ പത്രപ്രവര്‍ത്തന ജീവിതവും 10വര്‍ഷമായി ഓണ്‍ലൈന്‍ മാധ്യമ രംഗത്തും സജീവമാണ് ലേഖകന്‍.
തട്ടിപ്പ്,രണ്ട് അയര്‍ലണ്ട് മലയാളികള്‍ക്ക് എതിരെ പരാതിയുമായി അമേരിക്കന്‍ വ്യവസായി രംഗത്ത്