വെബ്സൈറ്റ് നല്കാമെന്ന് പറഞ്ഞ് പണം വാങ്ങി ചതിച്ചു, അയര്‍ലന്റ് മലയാളിയെ പ്രതിചേര്‍ത്ത് കേസുടുക്കാന്‍ കോടതി ഉത്തരവ്

കണ്ണൂര്‍ :ഓണ്‍ലൈന്‍ വെബ്സൈറ്റ് നകാമെന്ന് പറഞ്ഞ് പണം വാങ്ങിക്കുകിയയും തുടര്‍ന്ന് ചതിക്കുകയും ചെയ്ത പരാതിയില്‍ അയര്‍ലന്റ് മലയാളിക്കെതിരേ അന്വേഷണത്തിന്‌ കോടതി ഉത്തരവിട്ടു.കുന്നകുളം അര്‍ത്താറ്റിലെ ചെറുവത്തൂര്‍ ഇട്ടിയേരയുടെ മകന്‍ ബേബി എന്നിവര്‍ക്കെതിരേയാണ്‌ കേസെടുക്കാന്‍ കൂത്തുപറമ്പ് മജിസ്റ്റ്രേട്ട് കോടതി ഉത്തരവിട്ടത്. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയും ജേണലിസ്റ്റുമായ വിന്‍സ് മാത്യു നല്കിയ പരാതിയിലാണ്‌ കേസെടുത്തത്. കേസില്‍ പ്രതിയായ ബേബി ഇപ്പോള്‍ അയലന്റില്‍ ഡബ്ളിനില്‍ മങ്ക്സ്റ്റോണ്‍ എന്ന വിലാസത്തിലാണ്‌ താമസം.

2015 ബേബിയും അയര്‍ലന്റിലുള്ള ബേബിയുടെ സുഹൃത്ത് ബീയിങ്ങ്സ് പി.ബി എന്നിവരുമായി ഓണ്‍ലൈന്‍ വെബ്സൈറ്റ് ഉണ്ടാക്കാന്‍ വിന്‍സ് മാത്യു തീരുമാനിച്ചിരുന്നു. ഇതിനായി ബേബി അയര്‍ലന്റില്‍ നിന്നും നാട്ടില്‍ എത്തുകയും വിന്‍സുമായി ബിസിനസ് പ്ലാന്‍ ചെയ്യുകയും ചെയ്തിരുന്നു. petition-vinceമാത്രമല്ല വിന്‍സില്‍ നിന്നും 7350 രൂപയോളം അഡ്വാനസായി കൈപറ്റുകയും ചെയ്തു. വെബ്സൈറ്റ് ഡിസൈന്‍ ചെയ്ത ശേഷം അത് കൈമാറ്റം ചെയ്യുന്നതു സംബന്ധിച്ച എഗ്രിമെന്റ് ഉണ്ടാക്കുകയും എഗ്രിമെന്റ് പ്രകാരം 2.26 ലക്ഷത്തോളം രൂപ ബാങ്ക് വഴി വീണ്ടും ട്രാന്‍സ്ഫര്‍ ചെയ്യുകയും ഉണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഗ്രിമെന്റ് പ്രകാരം മുഴുവന്‍ തുകയും കൈമാറിയ ശേഷം വെബ്സൈറ്റ് സംബന്ധിച്ച് എല്ലാ വസ്തുക്കളും ബേബി വിന്‍സിന്‌ കൈമാറണം എന്നായിരുന്നു വ്യവസ്ഥ. പ്രവാസി ശബ്ദം എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ വെബ്സൈറ്റ് സംബന്ധിച്ചായിരുന്നു എഗിമെന്റും ഇടപാടുകളും. എന്നാല്‍ പണം മുഴുവന്‍ കൈപറ്റിയ ബേബി വെബ്സൈറ്റിന്റെ മുഴുവന്‍ പ്രോപര്‍ട്ടികളും വിന്‍സ് മാത്യുവിന്‌ കൈമാറാന്‍ തയ്യാറായില്ല. പണം വാങ്ങി ശേഷം ചതിക്കുകയും വെബ്സൈറ്റിന്റെ പ്രധാന രേഖയായ ഗൂഗിള്‍ അനലറ്റിക് പേജ് ബേബി കൈമാറാതെ ചതിക്കുകയുമായിരുന്നു എന്നാണ്‌ കേസ്. കേളകം പോലീസിന്‌ പരാതി കൈമാറുകയും ബേബിയേ പ്രതി ചെര്‍ത്ത് അന്വേഷം നടത്താനുമാണ്‌ കോടതി ഉത്തരവ്‌. ഐ.പി.സി 420 വകുപ്പ് പ്രകാരമാണ്‌ കേസുള്ളത്.baby-ci-google-privacy

ബേബി നിരവധി പേരെ ഇത്തരത്തില്‍ വെബ്സൈറ്റ് നിര്‍മ്മിച്ചു നല്കാം എന്ന് പറഞ്ഞ് പണം വാങ്ങി ചതിച്ചതായി പരാതിയുണ്ട്.അതില്‍ പലതിലും ഇന്ത്യയില്‍ വിവിദ ഏജന്‍സികളും പോലീസും അന്യോഷണം നടത്തിക്കൊണ്ടിരിക്കയാണ്. മറ്റുള്ളവരുടെ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്യുക, ലൈക്ക് പേജുകള്‍ മോഷ്ടിക്കുക, മറ്റുള്ളവരുടെ വെബ്സൈറ്റുകള്‍ കേട് വരുത്തുക തുടങ്ങിയ സൈബര്‍ കുറ്റങ്ങളില്‍ ഇദ്ദേഹം പങ്കാളിയാണെന്നും പറയുന്നു. അയര്‍ലന്റില്‍ ഇരുന്നാണ്‌ ഇയാള്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്. 2015ല്‍ ബേബി കേസുകള്‍ ഭയന്ന് രഹസ്യമായി നാട്ടില്‍ വന്നു പോയിരുന്നു. അതിന്‌ ശേഷം ഇതുവരെ കേരളത്തില്‍ ഇദ്ദേഹം വന്നിട്ടില്ലെനാണ്‌ പോലീസ് വൃത്തങ്ങളില്‍നിന്നും അറിയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കോടതി ഉത്തരവു പ്രകാരമുള്ള കേസില്‍ പോലീസ് ഊര്‍ജിത അന്യോഷണം തുടങ്ങി.മറ്റു പലകേസുകളിലും പരാതി ഉുള്ളതിനാല്‍ അത്തരം അന്യോഷണത്തിന്റേയും വിശദാംശങ്ങള്‍ തെളിവുകള്‍ പോലീസ് അന്യോഷിക്കുന്നുണ്ട്.ഉടന്‍ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടി എടുക്കുമെന്നാണ് അന്യോഷണ ഉദ്യോഗസ്ഥന്‍ ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞത് .

Top