23 മില്ല്യൺ യൂറോയുടെ യൂറോമില്യൺ ജാക് പോട്ട് ബസ് ഡ്രൈവർമാരുടെ കൂട്ടായ്മയ്ക്ക്

സ്വന്തം ലേഖകൻ

ഡബ്ലിൻ: വെള്ളായാഴ്ച നറക്കെടുത്ത 23.84 മില്ല്യൺ യൂറോ ജാക്ക് പോട്ട് ഡബ്ലിനിലെ ബസ് ഡ്രൈവർമാരുടെ കൂട്ടായ്മയ്‌ക്കെന്നു റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഡബ്ലിനിലെ ജാക്ക് പോട്ട് വിജയികളെപ്പറ്റി ഡബ്ലിൻ അധികൃതർ വ്യക്തമാക്കിയത്.
22 ഡ്രൈവർമാർ ചേർന്ന ഡബ്ലിൻ ബസിന്റെ കൂട്ടായ്മയ്ക്കാണ് ഇപ്പോൾ ജാക്ക് പോട്ട് ലഭിച്ചിരിക്കുന്നത്. ഫിൽസ്‌ബ്രോയിലെ ബ്രോഡ് സ്‌റ്റോൺ ഡിപ്പോ കേന്ദ്രീകരിച്ചു ജോലി ചെയ്യുന്നവരാണ് ഈ 22 ഡ്രൈവർമാരും. ഇവരിൽ 90 ശതമാനം ആളുകളും ജോലിയിൽ നിന്നു വിരമിക്കുന്ന പ്രായത്തിലുള്ളവരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2005 ൽ 115 മില്യൺ യൂറോ ജാക് പോട്ട് അടിച്ചതാണ് രാജ്യത്തെ ഏറ്റവും വലിയ ജാക് പോട്ട് വിജയം. ഇത് ഡോളേറയാ മക്‌നാറ എന്ന വ്യക്തിക്കായിരുന്നു ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top