സ്വന്തം ലേഖകൻ
ഡബ്ലിൻ: ജോലി സമയത്തെച്ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ ട്രെയിൻ ഡ്രൈവർമാരുടെ പരിശീലന പദ്ധതിയിൽ നിന്നു വിട്ടു നിൽക്കുമെന്ന പ്രഖ്യാപനവുമായി ട്രെയിൻ ഡ്രൈവർമാരുടെ യൂണിയനായ ലാർനോർഡ് ഐറിൻ. എന്നാൽ, ഇത്തരത്തിൽ ഡ്രൈവർമാർക്കു നൽകുന്ന പരിശീലന പരിപാടിയിൽ നിന്നു വിട്ടു നിൽക്കാൻ പഴയ ഡ്രൈവർമാർ തീരുമാനിച്ചതോടെ രാജ്യത്തെ റെയിൽവേ ഗതാഗതത്തിനെ തന്നെ ഇത് സാരമായി ബാധിക്കും.
വർക്ക് പ്ലേസ് റിലേഷൻ കമ്മിഷനുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ തർക്കങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കു കാരണമായിരിക്കുന്നത്. റെയിൽവേ ജീവനക്കാരുടെ വർക്കിങ് സമയം സംബന്ധിച്ചും പേയ്‌മെന്റ് സംബന്ധിച്ചുമുള്ള തീരുമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ ജീവനക്കാർ പരിശീലന പരിപാടിയിൽ നിന്നു വിട്ടു നിൽക്കുന്നതെന്നാണ് സൂചന.
ഡാർട്ട് ട്രെയിനർമാർ പരിശീലന പരിപാടിയിൽ നിന്നു വിട്ടു നിൽക്കുന്നത് ഇത്തരത്തിൽ കമ്പനിയുടെ പ്രശ്‌നങ്ങളെയും ഭാവി പരിപാടികളെയും സാരമായി ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.