കണ്ണൂര്‍ സ്വദേശി അല്‍ഹസയില്‍ ഹൃദയാഘാതം മൂലം മരിച്ചു

അല്‍ ഹസ്സ: കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ തലശ്ശേരി ചാമ്പാട് കടുങ്ങോട്ടുവിട ഷിനോദ് (49) ആണ് മരിച്ചത്. രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല പതിനൊന്ന് വര്‍ഷമായി അല്‍ ഹസ്സയില്‍ ഇറാദാത്ത് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയില്‍ ഡ്രൈവര്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ് ബാലന്‍, മാതാവ് ശാന്ത ഭാര്യ ജീജാ ഷിനോദ്, രണ്ട് പെണ്‍മക്കള്‍.

ഹുഫൂഫിലെ അല്‍ ഹസ്സ സ്‌പെഷലൈഡ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും, ഷിനോദിന്റെ സഹപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top