‘കരുണയുടെ വാതിൽ 2016’ Rev.Fr.സോജി ഓലിക്കൽ & സെഹിയോൻ ടീം അയർലണ്ടിൽ എത്തി

ലീമെറിക്കിൽ നാളെ മുതൽ ആരംഭിക്കുന്ന കരുണയുടെ വാതിൽ കുടുംബ നവീകരണ ധ്യാനത്തിന് ഡബ്ലിൻ എയർപോർട്ടിൽ എത്തിയ Rev.Fr.സോജി ഓലിക്കൽ & സെഹിയോൻ ടീമിനെ ലിമെറിക്ക് സീറോ മലബാർ ചർച് പ്രീസ്റ്റ് ഇൻചാർജ് Rev.Fr. ജോസ് ഭരണികുളങ്ങരയും കൈക്കാരൻമാരും ചേർന്ന് സ്വീകരിച്ചു .ലിമെരിക് ബിഷപ് Brendan Leahy ‘കരുണയുടെ വാതിൽ 2016’ വെള്ളിയാഴ്ച രാവിലെ ദൈവസാന്നിത്യത്തിന്റെ പ്രകാശം പരത്തുന്ന തിരി തെളിച്ചു ഉൽഘാടനം ചെയ്യുന്നതാണ്. ലിമെറിക്ക് സെന്റ് പോൾസ് ചർച് വികാരി Fr. John Leonard പ്രാർത്ഥനാശംസകൾ അർപ്പിക്കുന്നതാണ്.ആത്മീയ കൗൺസലിങ്ങും( Spiritual Counselling) കുട്ടികൾക്കായുള്ള ധ്യാനവും ( age 5 to 13 and by two tsreams) സെഹിയോൻ യുകെയുടെ തന്നെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. ധ്യാനദിവസങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ് .

ധ്യാന വിജയത്തിനായി എല്ലാ കുടുംബങ്ങളുടേയും പ്രാര്ത്ഥന സഹായവും സഹകരണവും പങ്കാളിത്തവുംസീറോ മലബാർ സഭ ലിമറിക്കിന്‌ടെ പ്രീസ്റ്റ് ഇൻ ചാർജ് റവ.ഫാ.ജോസ് ഭരണികുളങ്ങര അഭ്യർത്ഥിച്ചു. N. B: ധ്യാനത്തിൽ എത്തിച്ചേരുന്നവർക്ക് മിതമായ നിരക്കിൽ ഓഡർ അനുസരിച് പ്രഭാത ഭക്ഷണവും അത്താഴവും ധ്യാന ക്യാമ്പസിൽ ലഭിക്കുന്നതാണ്. ഈ സേവനം ആഗ്രഹിക്കുന്നവർ Royal Catering Dublin നു ആയി ബന്ധപ്പെടുക. Mob: 0862183824. പ്രഭാത ഭക്ഷണം ധ്യാന ക്യാമ്പസിലെ ഊട്ടുശാലയിൽ ഇരുന്ന് കഴിക്കാവുന്നതാണ്. അത്താഴം താമസസ്ഥലത്തേക്ക് കൊണ്ടുപോകാൻ സാധിക്കുന്ന രീതിയിൽ ലഭിക്കുന്നതാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

N.B: ധ്യാനദിവസങ്ങളിൽ പതിവുപോലെ ഉച്ചക്ക് എല്ലാവർക്കും സ്‌നേഹവിരുന്ന് നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് കൈക്കാരന്മാരായ റോബിൻ ജോസഫ് 0894485115( ജനറൽ കൺവീനർ ), പോമി മാത്യു 0879645463, എന്നിവരേയോ പ്രതിനിധി യോഗം സെക്രട്ടറി ജോബി മാനുവലിനേയോ 0877906961ബന്ധപ്പെടുക.

Top