
ലിമറിക്ക്: ഇത്തവണത്തെ കുടുംബ നവീകരണ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സീറോ മലബാര്‍ സഭ ലിമറിക്കില്‍ എല്ലാ വര്‍ഷവും ധ്യാനം നടത്താറുണ്ട്. ഇത്തവണ യുകെയിലുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ.ഫാ. സോജി ഓലിക്കലും ടീമംഗങ്ങളും ചേര്‍ന്നാണ് ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ധ്യാനം നടത്തിയ ലിമറിക്ക് റേസ് കോഴ്‌സില്‍ ഓഗസ്റ്റ് 19, 20, 21 ( വെള്ളി, ശനി, ഞായര്‍ ) തീയതികളിലായിരിക്കും ഈ വര്‍ഷവും ധ്യാനം നടക്കുക. കരുണയുടെ വാതില്‍ 2016 എന്നായിരിക്കും ഈ കുടുംബ നവീകരണ ധ്യാനം അറിയപ്പെടുക. കൗണ്‍സലിങ്ങും കുട്ടികള്‍ക്കായുള്ള ധ്യാനവും സെഹിയോന്‍ യുകെയുടെ തന്നെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. ധ്യാന വിജയത്തിനായി എല്ലാ കുടുംബങ്ങളുടേയും പ്രാര്‍ത്ഥന സഹായം സീറോ മലബാര്‍ സഭ ലിമറിക്കിന്‌ടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ.ഫാ.ജോസ് ഭരണികുളങ്ങര അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൈക്കാരന്മാരായ റോബിന്‍ ജോസഫ് – 0894485115 ( ജനറല്‍ കണ്‍വീനര്‍ ), പോമി മാത്യു — 0879645463, എന്നിവരേയോ പ്രതിനിധി യോഗം സെക്രട്ടറി ജോബി മാനുവലിനേയോ – 0877906961 ബന്ധപ്പെടുക..