ഡബ്ലിന്‍: കെബിസി ബാങ്ക് അയര്‍ലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് വാരിയബിള്‍ നിരക്ക് കുറയ്ക്കുന്നു. ബൈടുലെറ്റ് പണയവായ്പകള്‍ക്ക് അല്ലാത്തവയ്ക്കാണ് നിരക്ക് കുറക്കുന്നത്. നിരക്ക് കുറയ്ക്കുന്നതോടെ ബാങ്കിന്റെ സ്റ്റാന്‍ഡേര്‍ഡ് നിരക്ക് 4.25 ശതമാനമായി കുറയും. കറന്റ് അക്കൗണ്ട് ബാങ്കിലേക്ക് മാറ്റുന്ന ഉപഭോക്താക്കള്‍ക്ക് 0.2 ശതമാനം കൂടി നേട്ടമുണ്ട്.
നിലവില്‍ ഉള്ള ഉപഭോക്താക്കള്‍ക്കെല്ലാം നിരക്ക് കുറയ്ക്കുന്നതിന്റെ ഗുണം ലഭിക്കും. റീപെയ്‌മെന്റ് സ്റ്റാറ്റസോ, വായ്പാ മൂല്യത്തിന!്‌റെ അനുപാതമോ പരിഗണിക്കാതെ തന്നെ ഗുണം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.ഡിസംബര്‍ മുതലാണ് പുതുക്കിയ നിരക്ക് ലഭ്യമാകുക. എല്ലാ ത്രൈമാസത്തിലും ഒരു പോയന്റ് നിരക്ക് കുറയ്ക്കുന്നത് ഒരു ലക്ഷം യൂറോയുടെ വായ്പയക്ക് തിരിച്ചടവില്‍ 15 യൂറോയുടെ കുറവുണ്ടാകും.
ഇതോടെ ശരാശരി കെബിസി എസ് വി ആര്‍ വായ്പക്ക് മൂന്ന് ലക്ഷം യൂറോ ആണ് തിരിച്ചടവ് ഉള്ളതെങ്കില്‍ മാസം 45യൂറോയുടെ കുറവ് ലഭിക്കും. വര്‍ഷത്തില്‍ അഞ്ഞൂറ് യൂറോയാണ് തിരിച്ചടവില്‍ കുറവ് ലഭിക്കുക. നിരക്ക് കുറച്ചത് ഉപഭോക്താക്കള്‍ സ്വാഗതം ചെയ്യാന്‍ വഴിയുണ്ടെങ്കിലും മികച്ചതും ഉപഭോക്താക്കള്‍ക്ക് ഗുണകരവുമായ ഓഫറുകള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
എഐബിയുടെ വാരിയവബിള്‍ വായ്പാ നിരക്ക് 3.65 ശതമാനവും, ഇബിഎസിന്റേത് 3.70 ശതമാനവുമാണ്. വാരിയബിള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ധനകാര്യമന്ത്രി മൈക്കിള്‍ നൂനാണ്‍ എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടിരുന്നു എന്നാല്‍ തുണത്ത പ്രതികരണമാണ് ഉണ്ടായിരുന്നത്. യൂറോപ്യന്‍ സെന്ട്രല്‍ ബാങ്ക് പൂജ്യം നിരക്കിനോടടുത്ത് പ്രഖ്യാപിച്ചതിന്റെ ഗുണംലഭിക്കുന്നതിന് വേണ്ടിയായിരുന്നു നിരക്ക് കുറയ്ക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നത്.