അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ രക്ഷിക്കാൻ കൂട്ടുമന്ത്രിസഭയുണ്ടാക്കാൻ സഹായിക്കണമെന്ന് കാവൽ പ്രധാനമന്ത്രി എൻഡ കെന്നി ഫിന്നാ ഫെയിലിനോടു അഭ്യർത്ഥിച്ചു. കൂട്ടുകക്ഷി ഭരണത്തിനായുള്ള ക്ഷണം ഫിന്നാ ഫെയിൽ നേതാവ് മൈക്കൽ മാർട്ടിൻ നിരസിച്ചതിനെത്തുടർന്നാണ് കെന്നി വീണ്ടും വാഗ്ദ്ദാനവുമായി എത്തിയത്. ഫിന്നാ ഫെയിലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 14ഓടെ പുതിയ ന്യൂനപക്ഷ സർക്കാർ രൂപീകൃതമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.. പ്രധാന എതിരാളികളായ ഫിയന്ന ഫാളിന് 44 ടി.ഡിമാരുടെ പിന്തുണ മാത്രമേയുള്ളൂ എന്നതാണ് ഫിൻ ഗേലിന് മേൽക്കൈ നൽകുന്നത്.ഫിൻ ഗേലിന് 51 ടി.ഡിമാരുടെ പിന്തുണയാണുള്ളത്.
രാജ്യത്തിന്റെ താൽപര്യം സംരക്ഷിക്കാനായി രാഷ്ട്രീയ വൈരം മറക്കണമെന്നും സർക്കാരുണ്ടാക്കാൻ സഹായിക്കണമെന്നുമാണ് കെന്നി പറഞ്ഞത്. ഇത് സംബന്ധിച്ച് മൈക്കൽ മാർട്ടിനും, 15 സ്വതന്ത്ര ടി.ഡിമാർക്കും കെന്നി കത്തെഴുതി.
എല്ലാവർക്കും ഭരണപങ്കാളിത്തം നൽകുന്ന സുസ്ഥിര ഗവൺമെന്റ് രൂപീകരിക്കാനാണ് തന്റെ ശ്രമമെന്നു പറഞ്ഞ കെന്നി, രാജ്യത്തിന്റെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാൻ അത്തരമൊരു സർക്കാരിനു മാത്രമേ കഴിയൂ എന്നും കൂട്ടിച്ചേർത്തു. മാർട്ടിൻ ഈ നിർദ്ദേശം സ്വീകരിക്കുന്ന പക്ഷം ഫിയന്ന ഫാളും ഫിൻ ഗേലും തമ്മിലുള്ള 90 വർഷത്തെ രാഷ്ട്രീയ വൈരത്തിന് അന്ത്യമാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ പറയുന്നത്. വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ സർക്കാർ രൂപീകരണം നടന്നില്ലെങ്കിൽ രാജ്യം വീണ്ടും ഇലക്ഷനിലേയ്ക്കു നീങ്ങുമെന്ന സ്ഥിതിയും നിലവിലുണ്ട്.
കെന്നിയോടൊപ്പംസർക്കാർ രൂപവത്കരിക്കാൻ സഹായിക്കണമെന്ന് സ്വതന്ത്ര ടി ഡി മാരും മൈക്കിൽ മാർട്ടിനോട് അഭ്യർധിച്ചിട്ടുണ്ട്,ഈ ആവശ്യവുമായി ഇന്ന് ടി ഡി മാർ മൈക്കിൽ മാർട്ടിനെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
പുറമേ നിന്നുള്ള എട്ട് ടി.ഡിമാരുടെ പിന്തുണ കൂടി നേടിയെടുക്കാൻ ഫിൻ ഗേൽ നേതാവും കാവൽ പ്രധാനമന്ത്രിയുമായ എൻഡ കെന്നി നടത്തി വരുന്ന ശ്രമം വിജയിച്ചാൽ അടുത്ത ആഴ്ച്ചയോടെ ഫിയനാ ഫാളിന്റെ പിന്തുണയോടെ ഫിനഗേൽ സർക്കാർ ഉണ്ടാക്കുമെന്നാണ് ഏറ്റവുംപുതിയ വാർത്തകൾ.യൂറോപ്യൻ യൂ എസ് നേതാക്കൾ അതിനായുള്ള പിൻവാതിൽ ചർച്ചകൾക്കായി ഫിയനാ ഫാളിനെ സമീപിച്ചിട്ടുണ്ടത്രേ.
കൂട്ടുകക്ഷി ഭരണത്തിനുള്ള കെന്നിയുടെ ക്ഷണം ഫിയന്ന ഫാൾ നേതാവ് മൈക്കൽ മാർട്ടിൻ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു.ഇനിയുമൊരു ഇലക്ഷൻ സംഭവിക്കുകയാണെങ്കിൽ ഫിനഗേലിനെക്കാൾ വോട്ട് നേടി അധികാരത്തിലെത്താം എന്നാണ് മാർട്ടിൻ കരുതുന്നത്.എന്നാൽ ഫിയന്ന ഫാളിന്റെ പിടിവാശി കാരണം വീണ്ടും ഇലക്ഷൻ നടത്തി ബുദ്ധിമുട്ടിച്ചാൽ ജനങ്ങൾ തങ്ങൾക്കെതിരാകുമെന്ന ഭയവും പാർട്ടിക്കുണ്ട്. ഫിനഗേലിനൊപ്പം ചേർന്ന് ഭരിക്കാനാണ് ഫിയന്ന ഫാൾ തീരുമാനിക്കുന്നതെങ്കിൽ, 23 ടി.ഡിമാരുള്ള സിൻ ഫെൻ പ്രധാന പ്രതിപക്ഷമാകും.
ഭരണ പങ്കാളിത്തത്തിന് ഫിയന്ന ഫാൾ സഹകരിക്കുന്ന പക്ഷം, പിന്തുണയുറപ്പാക്കാനായി എഴുതപ്പെട്ട കരാർ നിർമ്മിക്കണമെന്നും ഫിനഗേൽ കരുതുന്നുണ്ട്.അല്ലാത്ത പക്ഷം സർക്കാർ മുന്നോട്ടു പോകില്ല എന്നാണ് തങ്ങൾ കരുതുന്നതെന്ന് ഫിൻ ഗേൽ ടി.ഡിയും താൽക്കാലിക ആരോഗ്യ മന്ത്രിയുമായ ലിയോ വരേദ്കർ വ്യക്തമാക്കുകയും ചെയ്തു<