സ്വന്തം ലേഖകൻ
ഡബ്ലിൻ: ഡബ്ലിനിലെ വാടക മേഖലയിൽ കടുത്ത പ്രതിസന്ധിയെന്ന് വെളിപ്പെടുത്തൽ. ഇൻഡിപെൻഡന്റ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലാണ് ഡബ്ലിനിലെ അപാർട്ടെമന്റുകളുടെയും മറ്റും ശോചനീയാവസ്ഥ വെളിവാക്കുന്നത്. ഇത്തരം വീടുകൾക്ക് മാസ വാടക 1,000 യൂറോ എന്നാണ് ഓൺലൈൻ വെബ്‌സൈറ്റുകളിൽ കാണാൻ കഴിയുക.
നഗരങ്ങളിൽ മറ്റുരാജ്യങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളുടെ സ്ഥിതിയാണ് ഏറെ ദയനീയം.ഡബ്ലിനിലെ ചില 2 ബെഡ് റൂം അപ്പാർട്ട്‌മെന്റുകളിൽ 20 മുതൽ 25 വരെ വിദ്യാർഥികൾ ഒന്നിച്ചു താമസിക്കുന്നുണ്ട്.ബ്രസീലിൽ നിന്നും വൻതോതിൽ എത്തിചേർന്നിരിക്കുന്ന വിദ്യാർഥിപ്പടയാണ് ഇത്തരത്തിൽ നിരവധി അപ്പാർറ്റ്‌മേന്റുകളിൽ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം രാജ്യത്ത് വാടക വീടുകളുടെ ലഭ്യതയും വളരെ കുറഞ്ഞിരിക്കുകാണ്.മെയ് 1ലെ കണക്കു പ്രകാരം രാജ്യത്താകമാനം വെറും 3,100 വീടുകൾ മാത്രമാണ് വാടകയ്ക്കുള്ളത്.2015ൽ 4,300 വീടുകളും, 2009ൽ 23,000 വീടുകളും വാടകയ്ക്കുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. 1,000 യൂറോയ്ക്ക് താഴെ വാടകയ്ക്ക് ലഭിക്കുന്ന വീടുകളുടെ അവസ്ഥ പരിതാപകരമാണ്. കിടക്ക, ഹോബ്, സിങ്ക്, ടോയ്‌ലറ്റ്, ഷവർ എന്നീ സൗകര്യങ്ങൾ മാത്രമാണ് ഇത്തരം വീടുകളിൽ ഉള്ളത്. 850 മുതൽ 950 യൂറോ വരെയാണ് ഇവയ്ക്ക് വാടക.