കേരളാഹൗസ് മെഗാ കാർണിവലിൽ ഇക്കുറി യും വാശിയേറിയ വടംവലി മത്സരം

സ്വന്തം ലേഖകൻ
കലാസാംസ്‌കാരിക മേഖലയിലും കായിക മേഖലയിലുംതനതായ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമായകേരളഹൌസ് സംഘടിപ്പിക്കുന്ന കാര്‍ണിവലില്‍നടത്തപെടുന്ന വടംവലി മല്‍സരം ജൂൺ 18 ശനിയാഴ്ചഉച്ചകഴിഞ്ഞ് 2 മണിക്ക് നടത്തപെടുന്നത് എന്ന് കേരളഹൗസ് കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു
രജിസ്‌ട്രേഷന്‍ ഫീസ് 25 യൂറോ ആയിരിക്കും.ഒന്നാംസ്ഥാനക്കാര്‍ക്ക് സെവന്‍സ്സീസ് വെജിറ്റബിള്‍സ്സ്‌പോണ്‍സര്‍ ചെയ്യുന്ന കാശ്  പ്രൈസും ,ഗിഫ്റ്റും, എവർ റോളിംഗ് ട്രോഫിയും.  രണ്ടാം സ്ഥാനക്കാര്‍ക്ക് ബോംബെബസാര്‍ ബ്ലാഞ്ചസ്‌ടൌണ്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കാശ് പ്രൈസും ,ഗിഫ്റ്റും ആയിരിക്കും. വടംവലിമല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീംകേരളഹൗസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന്ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ടിജോ ഫിബ്‌സ്ബറോ (089438 6373)
Top