കേരള ലിറ്റററി സൊസൈറ്റിയുടെ സിൽവർ ജൂബിലിയും അമേരിക്കൻ കുടിയേറ്റത്തിന്റെയും അൻപതാം വർഷാഘോഷം ഓഗസ്റ്റ് 14 നു ഡള്ളസിൽ

സ്വന്തം ലേഖകൻ

ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഇരുപത്തഞ്ചാം വർഷത്തിലേയ്ക്കു കടക്കുകയാണ്. ചരിത്രപരമായ നിരവധി പ്രവർത്തനങ്ങൾക്കു വേദിയായ ഈ സാഹിത്യ സംഘടന അതിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം കുറിക്കുന്നത് മലയാളികളുടെ അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ അൻപതാം വർഷം ചരിത്ര രേഖകളിലേയ്ക്കു എഴുതിക്കൊണ്ടാവും.
1965 ൽ അവതരിപ്പിച്ച ഇമിഗ്രേഷൻ ആൻഡ് നാച്വുറലൈസേഷൻ ബില്ലിൻ പ്രകാരം 67 മുതൽ നള്‌സസ് അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റത്തിനു ആരംഭം കുറിച്ചു. സ്റ്റുഡൻസ് വിസ എക്‌സ്‌ചേഞ്ച് വീസയിലൊക്കെ ചിലർ ഇതിനു മുന്നേ തന്നെ എത്തപ്പെട്ടിരുന്നെങ്കിലും കുടിയേറ്റത്തിന്റെ അവകാശം നഴ്‌സസിനു തന്നെ.
ഇന്ത്യയുടെ 69-ാം സ്വാതന്ത്ര ദിനാഘോഷവേളയിൽ, അമേരിക്കൻ മലയാളി കുടിയേറ്റത്തിന്റെ അൻപതാം വർഷാചരണത്തിനു അമേരിക്കൻ മണ്ണിൽ ഡാളസ് നിവാസകളുടെ അഹത്വേദിയിൽ തുടക്കം കുറിച്ചു കൊണ്ട് മെഴുകുതിരി തെളിയും. ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്കു കേരള അസോസിയേഷൻ ഹാളിൽ (ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ സെന്റർ, 3821 ബ്രോഡ് വേ ബുളിവാഡ് ഗാർഡലന്റ് 75043) പരിപാടികൾക്കു തുടക്കം കുറിക്കും.
1963 ൽ ഡെസ്റ്റിനി എന്ന കപ്പലിൽ ബോസ്റ്റണിലെത്തിയ കുടിയേറ്റത്തിന്റെ ജീവിച്ചിരിക്കുന്ന കാരണവർ 68 ൽ ഡാള്ളസിൽ വന്നിറങ്ങിയ മൂന്നു ആദ്യകാല നഴ്‌സുമാർ, വിശിഷ്ടാതിഥികൾ, ഇതര സംഘടനാ നേതാക്കൾ എന്നിവർ വേദിയിൽ അണിനിരക്കും. ഡാളസ് മെലോഡിയുടെ കലാമേള പരിപാടികൾക്കു കൊഴുപ്പേകും.
വരും വർഷങ്ങളിൽ ആഗസ്റ്റ് പതിനഞ്ചിനോടു ചേർന്നു വരുന്ന ഞായറാഴഅച കുടിയേറ്റ സാരഥികളുടെ സ്മരണദിനം ആയി അമേരിക്കയിലെ ഇന്ത്യൻ സ്വാതന്ത്രദിനം ആഘോഷിക്കുന്ന എല്ലാ മലയാളി സംഘടനകളും കൊണ്ടാടണമെന്ന സന്ദേശമാണ് ലിറ്ററി സൊസൈറ്റി നൽകുന്നതെന്നും അമേരിക്കയിലെ സമസ്ത മലയാളി സംഘടനകളും അഭിമാനപുരസരം സഹകരിക്കണമെന്നും പ്രസിഡന്റ് എബ്രഹാം തെക്കേമുറി അഭ്യർത്ഥിക്കുന്നു.
എബ്രഹാം തെക്കേമുറി – 469 222 5561
സി.വി ജോർജ് – 214 675 6433
ജോസൻ ജോർജ് – 469 – 767 – 3208

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top