പച്ചിലയിലെ മഞ്ഞുമണം മാറും മുന്‍പേ പൂപ്പൊലിപ്പാട്ടുമായി ചങ്ങാതിക്കൂട്ടം പൂപറിക്കാനോടുന്ന പ്രഭാതങ്ങള്‍. ഓണത്തുമ്പിയുടെ നിഷ്‌കളങ്കവുമായി ഊഞ്ഞാലില്‍ പാറിനടക്കുന്ന ഒത്തൊരുമയുടെ വര്‍ണോത്സവമായ ഓണത്തെ വരവേല്‍ക്കാന്‍ കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കുന്ന കിയ പൊന്നോണം 2016 വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ 1 ശനിയാഴ്ച രാവിലെ 10 മണിക്ക് കില്‍ഡയര്‍ ടൗണിലെ CMWS ഹാളില്‍ നടത്തപ്പെടുന്നു.
ക്ലാസിക്കല്‍ ഡാന്‍സുകള്‍, സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ പരിപാടികള്‍, തിരുവാതിര, വടംവലി, ഗാനമേള, ഓണസദ്യ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിബി 0872798734
ഹാരിഷ് 0871408560