പൊതുമേഖലയില്‍ ഇനി കരാര്‍ പുതുക്കി നല്‍കില്ല; പ്രവാസികളെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

20160224000576_0

കുവൈറ്റ്: പ്രവാസികള്‍ക്ക് കടുത്ത ഭീഷണിയുമായി സ്വദേശി വത്കരണം നടപ്പിലാകുന്നു. ഇതുവഴി ലക്ഷക്കണക്കിനാളുകള്‍ക്കാണ് ജോലി നഷ്ടപ്പെടുന്നമത്. പൊതുമേഖലയിലെ ഒരു ലക്ഷത്തിലധികം തൊഴിലുകളില്‍നിന്നും വരും വര്‍ഷം വിദേശികളെ പുറത്താക്കാനാണ് നീക്കം. ഇതോടെ പ്രവാസി ജീവിതം ആശങ്കയിലുമായി.

രണ്ട് വര്‍ഷം മുന്‍പേ ഇതേക്കുറിച്ചുള്ള മുന്നറിയിപ്പ് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നല്‍കിയതാണെങ്കിലും പ്രവാസികള്‍ കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ സര്‍ക്കാരും മന്ത്രാലയവും സ്വദേശിവത്കരണം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ച് മുമ്പോട്ട് പോയി. കൂടുതല്‍ തൊഴില്‍ നഷ്ടം ഇന്ത്യക്കാര്‍ക്കായിരിക്കുമെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്റെഭാഗമായി പൊതുമേഖലയില്‍ വിദേശികളെ നിയമിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കഴിഞ്ഞു. ഇതിന്റെ ഭാഗമായി പൊതുമേഖലയില്‍ നിലവിലുള്ള വിദേശി ജീവനക്കാരുടെ തൊഴില്‍കരാര്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. നിശ്ചിത കാലാവധി കണക്കാക്കി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് കാലാവധി തീരുന്നതോടെ കരാര്‍ പുതുക്കി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ഈ തൊഴിലാളികള്‍ രാജ്യം വിടേണ്ടി വരും.

കൂടാതെ നിശ്ചിത പ്രായപരിധിയിലെത്തിയ വിദേശികള്‍ക്കും പൊതുമേഖലയില്‍ തൊഴില്‍ കരാല്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനമുണ്ട്. 50വയസു കഴിഞ്ഞ വിദേശികളെയാണ് ഈ നടപടിക്ക് വിധേയരാക്കുന്നത്.പൊതുമേഖലയിലെ നിയമന നിരോധനം എല്ലാ രാജ്യക്കാര്‍ക്കും ബാധകമാവും.

Top