സൗദിയില്‍ സ്വദേശി വല്‍ക്കണരണം ശക്തമാക്കുന്നു; കുടുതല്‍ മേഖലയില്‍ മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും

റിയാദ്: നഴ്‌സിങ് മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെ കുടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കണം ത്വരിതപ്പെടുത്താന്‍ സൗദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. വിദേശതൊഴിലാളികള്‍ക്ക് 19 മേഖലകളില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതു സൗദി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം വിലക്കിയിരുന്നു.

പുതുതായി നിയമനം നടത്തുന്നതും വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതും മന്ത്രാലയം നിര്‍ത്തി. ആയിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാക്കുന്നതാണ് നടപടി. വിദേശതൊഴിലാളികള്‍ക്കു പകരം ഈ മേഖലകളില്‍ സൗദി പൗരന്മാരെ നിയമിച്ച് സ്വദേശിവത്കരണം നടപ്പാക്കുകയാണു ലക്ഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിപ്ലോമക്കാരായ വിദേശ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കി നല്‍കേണ്ടെന്നു നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെയാണു കൂടുതല്‍ തൊഴില്‍മേഖലകളിലേക്കു സ്വദേശിവത്കരണ നടപടികള്‍ വ്യാപിപ്പിക്കുന്നത്. ലേബര്‍ ഓഫീസുകളില്‍നിന്ന് നല്‍കുന്ന വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജവാസാത്തില്‍(പാസ്‌പോര്‍ട്ട് വിഭാഗം)നിന്ന് ഇഖാമ(താമസാനുമതി രേഖ) ലഭിക്കില്ല.

ഇഖാമ പുതുക്കുന്നതിനു മുന്‍പായി വര്‍ക്ക് പെര്‍മിറ്റ് പുതുക്കണം. എന്നാല്‍, 19 പ്രഫഷനുകളില്‍ വിദേശതൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് എന്നുമുതല്‍ നിലവില്‍വരുമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. സീനിയര്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍, തൊഴിലാളികാര്യ മാനേജര്‍, തൊഴില്‍കാര്യ മാനേജര്‍, പഴ്‌സണല്‍ മാനേജര്‍, പഴ്‌സണല്‍കാര്യ വിദഗ്ധന്‍, പഴ്‌സണല്‍കാര്യക്ല ര്‍ക്ക്, റിസപ്ഷന്‍ക്ല ര്‍ക്ക്, ഷിഫ്റ്റ് റൈറ്റര്‍, ഹോട്ടല്‍ റിസപ്ഷന്‍ക്ല ര്‍ക്ക്, കംപ്ലയിന്റ് റൈറ്റര്‍, പേഷ്യന്റ് റിസപ്ഷന്‍ക്ല ര്‍ക്ക്, കാഷ്യര്‍, പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നിര്‍മ്മാണ വിദഗ്ധന്‍, ലേഡീസ് ഷോപ്പ് ജീവനക്കാരികള്‍, കസ്റ്റംസ് കിയറന്‍സ് വിദഗ്ധന്‍ തുടങ്ങിയ ജോലികളില്‍നിന്നാണു വിദേശികളെ പൂര്‍ണമായും ഒഴിവാക്കുന്നത്.

സൗദി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ വിസ അനുവദിക്കുന്നതിനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതെന്നു സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഈ 19 മേഖലകളില്‍ സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ എന്നു തൊഴില്‍ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശികളായ ജി.എന്‍.എം. നഴ്‌സുമാരെ പിരിച്ചുവിടുമെന്നു സൗദി ആരോഗ്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഡിപ്ലോമക്കാരായ വിദേശ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കി നല്‍കില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയം ആശുപത്രികള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

കരാര്‍ അവസാനിക്കുന്ന മുറയ്ക്ക് ജനറല്‍ നഴ്‌സുമാരുടെ സേവനം അവസാനിപ്പിക്കും. ബിരുദധാരികളായ നഴ്‌സുമാരുടെ കരാര്‍ മാത്രമേ പുതുക്കിനല്‍കൂ. മലയാളികളടക്കം ആയിരക്കണക്കിനു നഴ്‌സുമാര്‍ക്കു തൊഴില്‍ നഷ്ടമാകുന്ന തീരുമാനമാണ് ഇത്.എന്നാല്‍ സൗദി സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ ഇടപെടാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് കഴിയുകയുമില്ല. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിക്ക് പരിഹാരവുമില്ല.

Top