തൊഴിലിനായി പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഖത്തറില്‍ സുവര്‍ണ്ണാവസരം; മലയാളികള്‍ക്കായി ഒരുപിടി അവസരങ്ങള്‍

വിദേശത്തേയ്ക്ക് പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം. ഖത്തർ ഗവണ്മെന്റ് ഓഫീസുകളിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. പ്ളസ്ടു, ഡിഗ്രി, ഡിപ്ളോമ, എൻജിനീയറിംഗ് കഴിഞ്ഞ മലയാളികൾക്ക് വളരെ നല്ല തൊഴിലവസരങ്ങളാണ് തുറന്നിരിക്കുന്നത്. ഇവയൊക്കെ സ്ഥിര നിയമനം ആണെന്നതും  ആകർഷകമാണ് .

ഖത്തർ എയർവെയ്സ്, ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ ഗ്യാസ്, ഖത്തർ പെട്രോളിയം, ഖത്തർ റെയിൽ, ഹമാദ് ഇന്റർനാഷ്ണൽ എയർപോർട്ട് എന്നീ ഗവൺമെന്റ് കമ്പനികളിലാണ് ഒഴിവുകൾ.
പ്ളസ്ടു, ഡിഗ്രി, ഡിപ്ളോമ അല്ലെങ്കിൽ എൻജിനീയറിംഗ് യോഗ്യത യുള്ളവർക്ക് അപേക്ഷിക്കാം

ഖത്തർ എയർവേയ്സ് :

ഖത്തർ എയർവെയ്സിൽ മാനേജർ കോൺടാക്ട് സെന്റർ ഓപ്പറേറ്റർ, മനേജർ ബിസിനസ് സിസ്റ്റം, സൊല്യൂഷൻ ആർക്കിടെക്ട് , അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് , ടെക്നിക്കൽ ട്രെയിനിംഗ്, ഫ്ളീറ്റ് സപ്പോർട്ട് കോഡിനേറ്റർ, ഡ്രൈവർ , മെസെഞ്ചർ, ക്യാബിൻ ക്രൂ, എയ്റോനോട്ടിക്കൽ ഡാറ്റ മാനേജ്മെന്റ് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.qatarairways.com   കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക

ഖത്തർ എക്സിക്യൂട്ടീവ് :

സെയിൽസ് സ്പെഷ്യലിസ്റ്റ്, സീനിയർ സെയിൽസ് മാനേജർ, എയർക്രാഫ്ട് എൻജിനിയർ എന്നിങ്ങനെ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക

കമ്പനി വെബ്സൈറ്റ്: qatarexec.com.qa   .

ഖത്തർ ഏവിയേഷൻ സർവീസ് :
ഖത്തർ ഏവിയേഷൻ സർവീസിൽ കാർഗോ സെക്യൂരിറ്റി സൂപ്പർവൈസർ, ഓപ്പറേഷണൽ ട്രെയിനി, ഓപ്പറേഷൻ അനലിസ്റ്റ് കൺട്രോളർ, ടെർമിനൽ ഓപ്പറേഷൻ ഡ്യൂട്ടി മാനേജർ, ഡ്രൈവർ , ഓപ്പറേഷണൽ അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്
www.qataraviation.com എന്ന കമ്പനി വെബ്സൈട്ടിൽ അപേക്ഷിക്കാം

ഖത്തർ എയർവെയ്സ് കാർഗോ :

സീനിയർ കാർഗോ സെയിൽസ് ഏജന്റ്, സീനിയർ മാനേജർ കാർഗോ ക്ളൈമേറ്റ്, ഡാറ്റ സ്ട്രാറ്റജി ആൻഡ് ഡെവലപ്മെന്റ് അനലിസ്റ്റ്, കാർഗോ നെറ്റ്വർക്ക് പ്ളാനിംഗ് അനലിസ്റ്റ്, മാനേജർ കാർഗോ സെയിൽസ് പ്ളാനിംഗ്, ഗ്ളോബൽ കാർഗോ കീ അക്കൗണ്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക
കമ്പനി വെബ്സൈറ്റ്: www.qrcargo.com  .

ഹമാദ് ഇന്റർനാഷണൽ :

ഹമാദ് ഇന്റർനാഷണലിൽ സിസ്റ്റം എൻജിനീയർ, കോൺട്രാക്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ടെക്നോളജി സർവീസ് കൺട്രോളർ, സീനിയർ മാനേജർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പ്രോപ്പർട്ടി ഓഫീസർ, സേഫ്റ്റി ഓഫീസർ എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക
കമ്പനി വെബ്സൈറ്റ്: dohahamadairport.com

ഖത്തർ റെയിൽ:

ഖത്തർ റെയിലിൽ വിവിധ തസ്തികകളിലായി ധാരാളം ഒഴിവുകളുണ്ട്.പ്ളസ്ടു, ഡിഗ്രി, ഡിപ്ളോമ, എൻജിനീയറിംഗ് കഴിഞ്ഞ മലയാളികൾക്ക് അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ ഉണ്ട്.
കമ്പനി വെബ്സൈറ്റ്: www.qr.com.qa

ഖത്തർ ഗ്യാസ് :

റോവർ ഓപ്പറേറ്റർ, കോൺട്രാക്ട് അസിസ്റ്റന്റ്, സീനിയർ കൊമേഴ്സ്യൽ അനലിസ്റ്റ്, സീനിയർ ലോജിസ്റ്റിക്സ് ഓഫീസർ, ലോജിസ്റ്റിക്സ് കോഡിനേറ്രർ , സിവിൽ സൂപ്പർവൈസർ , സീനിയർ ലീഗൽ കൗൺസിൽ എന്നിങ്ങനെയാണ് ഒഴിവുകൾ . കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും കമ്പനി വെബ്സൈറ്റ് കാണുക

കമ്പനി വെബ്സൈറ്റ്: www.qatargas.com.

ഖത്തർ പെട്രോളിയം:

പ്രോഗ്രാം ഡെവലപ്പർ ആൻഡ് ഇവാല്യേറ്റർ , വർക്ക് ഫോഴ്സ് അനലിസ്റ്റ്, സൂപ്പർവൈസർ ലോക്കൽ അഫയർ, മെയിന്റനൻസ് എൻജിനീയർ, ടെക്നീഷ്യൻ, ഇൻസ്ട്രുമെന്റ് എൻജിനീയർ, പ്രോജക്ട് എൻജിനീയർ, കംപ്ളയൻസ് ഓഫീസർ, വർക്ക് ഷോപ് സൂപ്പർവൈസർ, ഇന്റീരിയർ ഡിസൈനർ എന്നിങ്ങനെയാണ് ഒഴിവ് ഉള്ളത് . കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും കമ്പനി വെബ്സൈറ്റ് കാണുക

കമ്പനിവെബ്സൈറ്റ്: www.qp.com.qa

Top