കുവൈറ്റ്: പ്രവാസികളുടെ ജീവിതം എല്ലായിടത്തും ദുരിതം തന്നെ. കുവൈറ്റില്‍ 3000ഓളം പേര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. പ്രതിസന്ധി രൂക്ഷമായപ്പോള്‍ പല കമ്പനികളും അടച്ചു പൂട്ടേണ്ടി വന്നു. അതോടെ പ്രവാസികളുടെ പണിയും പോയി. ഒരു ലക്ഷം പ്രവാസികളെയാണ് രാജ്യത്തുനിന്നും നാടുകടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
കുവൈറ്റിന്റെ ചരിത്രത്തിലേ ഏറ്റവും വലിയ നാടുകടത്തലായിരിക്കും ഇത്. കമ്പിനികള്‍ അടച്ചു പൂട്ടിയപ്പോള്‍ പണി നഷ്ടപെട്ടവരും ആണെന്നതാണ് ഏരെ ദുഖകരം. 70000ത്തോളം ആളുകള്‍ സന്ദര്‍ശക വിസയില്‍ രാജ്യത്ത് കാലാവധി കഴിഞ്ഞും തങ്ങുന്നവരാണ്. ഇതില്‍ ആയിരക്കണക്കിന് മലയാളികളും ഉള്‍പ്പെടുന്നു.
എണ്ണവിലയിടിവിന്റെ അതി ഭീകരത മിനി ഗള്‍ഫായ കേരളത്തേ ശരിക്കും വേട്ടയാടുകയാണ്. കുവൈറ്റില്‍ നിന്നും ജോലി പോയി ഉടന്‍ കേരളത്തിലേക്കും നാടുകടത്തുന്നത് ആയിരക്കണക്കിന് മലയാളികളെ ആയിരിക്കും. സന്ദര്‍ശക വിസയില്‍ കുവൈറ്റില്‍ കഴിയുന്നവരും ആയിരക്കണക്കിന് മലയാളികള്‍ ഉണ്ട്. വിവാഹം കഴിഞ്ഞ് പോയവര്‍ പലരും സന്ദര്‍ശക വിസയില്‍ ആണിപ്പോഴും. ജോലി കണ്ടുപിടിക്കാനായി ഇവര്‍ നീക്കങ്ങള്‍ നറ്റത്തുമ്പോഴാണ് നാടുകടത്തല്‍ ഭീഷണി. ഇതോടെ പല മലയാളി കുടുംബങ്ങളും കേരളത്തിലും, കുവൈറ്റിലും ആയി വിഭജിക്കപ്പെടും.
വെീരസശിഴജോലിപോയവര്‍ കണ്ണീരും, വിലാപവുമായി കഴിയവേയാണ് നാടുകടത്തല്‍ വരുന്നത്. ചിലര്‍ക്ക് തിരികെ പോകാന്‍ പനം ഇല്ല. ചിലവിന് നിവര്‍ത്തിയില്ല. പലര്‍ക്കും പൂട്ടിയ കമ്പിനിയില്‍ നിന്നും വേതനം കിടിയിട്ടില്ല. എല്ലാവരും വറുതിയില്‍ കുവൈറ്റ് വിടേണ്ട അവസ്ഥയാണിപ്പോള്‍. കുവൈറ്റില്‍ അവശേഷിക്കുന്ന പ്രവാസികള്‍ക്കും നിലവിലേ കൂട്ടപാലായനം വലിയ മുന്നറിയിപ്പാണ്.
ഇഖാമ നിയമം ലംഘിച്ചുകഴിയുന്നവരെ മുഴുവന്‍ പിടികൂടി നാടുകടത്താനായി വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേയും സഹകരണത്തോടെ പ്രത്യേക പദ്ധതി നടപ്പാക്കാനാണ് നീക്കം. സന്ദര്‍ശക വിസയുടെ കാലാവധി പുതുക്കി രാജ്യത്തു തങ്ങുന്നവരുടെ കാര്യത്തിലും നടപടിയുണ്ടാകും. 70,000ത്തോളം സന്ദര്‍ശകര്‍ ഇത്തരത്തില്‍ രാജ്യത്തു തങ്ങുന്നതായാണ് കണക്ക്. ആഭ്യന്തര മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും സാമൂഹികക്ഷേമ മന്ത്രാലയവും മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട പബ്‌ളിക് അതോറിറ്റിയും ചേര്‍ന്നുള്ള സംയുക്തനീക്കത്തിനാണ് അരങ്ങൊരുങ്ങുന്നത്. സന്ദര്‍ശന വിസ അനുവദിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അനധികൃത താമസക്കാരെ പിടികൂടാനുള്ള പരിശോധന റമദാന്‍ ഇടവേളക്കുശേഷം വീണ്ടും സജീവമാക്കിയിട്ടുണ്ട്. സാല്‍മിയ, മെഹ്ബൂല എന്നിവിടങ്ങളില്‍ നടന്ന പരിശോധനകളില്‍ നിരവധി പേരാണ് പിടിയിലായത്. ശനിയാഴ്ച ജഹ്‌റ വ്യാവസായിക മേഖലയിലായിരുന്നു റെയ്ഡ്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വന്‍ സന്നാഹങ്ങളുമായാണ് പൊലീസ് പരിശോധന നടത്തുന്നത്.