ലാൻസം കരാർ അംഗീകരിക്കാൻ ജൂൺ 30 അവസാന ദിനം; അംഗീകരിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതമാകുമെന്നു മുന്നറിയിപ്പ്

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: രാജ്യത്തെ സെക്കൻഡറ് സ്‌കൂൾ അധ്യാപകരുമായി വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ട ലാൻസം റോഡ് എഗ്രിമെന്റിൽ ജൂൺ 30 നകം ഒപ്പു വയ്ക്കണമെന്ന അന്ത്യശാസനവുമായി വിദ്യാഭ്യാസ വകുപ്പ്. ഇത്തരത്തിൽ കർശന നിർദേശങ്ങൾ പാലിച്ചു കരാർ ഒപ്പു വച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമായിരിക്കുമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
വിദ്യാഭ്യാസ മന്ത്രി റിച്ചാർഡ് ബർട്ടനാണ് ഇതു സംബന്ധിച്ചു യൂണിയനുകളുമായി നേരത്തെ തന്നെ ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചു കൂടുതൽ ചർച്ചകൾ ശേഷം മാത്രമേ കരാർ അംഗീകരിക്കാൻ സാധിക്കൂ എന്നും യൂണിയനുകൾക്കും അധ്യാപകർക്കും ദോഷകരമായ ചില നിർദേശങ്ങൾ കരാറിൽ നിന്നു മാറ്റണമെന്നുമാണ് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കൂടുതൽ ചർച്ചകളിലൂടെ വിഷയം പരിഹരിക്കാനാവും എന്ന പ്രതീക്ഷയിലാണ് സർക്കാർ വകുപ്പുകൾ. എന്തായാലും തങ്ങൾക്കു ദോഷകരമായ വകുപ്പുകൾ നീക്കം ചെയ്യാതെ കരാർ അംഗീകരിക്കില്ലെന്ന നിലപാടിൽ സംഘടനകൾ ഉറച്ചു നിൽക്കുകയുമാണ്.
ഹാർഡിങ്ടൺ റോഡ് എഗ്രിമന്റിന്റെ കാലാവധി പൂർത്തിയാകുന്ന ജൂലൈ ഒന്നിനു ലാസ്ഡൗൺ റോഡ് എഗ്രിമന്റ് നിലവിൽ വരുമെന്നാണ് ഇപ്പോൾ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത. എന്നാൽ, അസോയിസേൻ ഓഫ് സ്‌കൂൾ ടീച്ചേഴ്‌സ് ഇൻ അയർലൻഡ് ഇതു സംബന്ധിച്ചുള്ള നിർദേശങ്ങളെ എല്ലാം തള്ളിക്കളയുകയും ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top