സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രതീക്ഷയോടെ ജനങ്ങള്‍: നികുതികളില്‍ തീരുമാനമുണ്ടായേക്കും

എടിഎം ചാര്‍ജ് അഞ്ച് യൂറോ എന്നത് എടുത്ത് കളയുന്നുണ്ട്. പന്ത്രണ്ട് സെന്റ് എടിഎം ഇടപാടിന് ഈടാക്കാനാനാണ് നിര്‍ദേശം. ജനുവരി ഒന്ന് മുതല്‍ കുറഞ്ഞ വേതനം 9.15 യൂറോ ആയിരിക്കും നിലവില്‍ വരുന്നത്.

* അറനൂറ് ഗാര്‍ഡമാര്‍ കൂടുതലായി റിക്രൂട്ട് ചെയ്യപ്പെടുമെന്ന് ഹൗളിന്‍. വീടില്ലാത്തവര്‍ക്ക് അടിയന്തര താമസം ഒരുക്കുന്നതിനായി പതിനേഴ് മില്യണ്‍ ചെലവഴിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

*1916 ലെ റൈസിങിന്റെ നൂറാം വാര്‍ഷിക പരിപാടികള്‍ക്ക് വേണ്ടി അമ്പത് മില്യണ്‍ യൂറോ ചെലവഴിക്കും.

*പന്ത്രണ്ട് വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യ ജിപിയും നിര്‍ദേശിച്ചു. അതേ സമയം ഡോക്ടര്‍മാരുമായി ചര്‍ച്ചകളിലൂടെയേ നടപ്പാക്കൂവെന്ന് വ്യക്തമാക്കുന്നുണ്ട്.

*ഫ്രീ ചൈല്‍ഡ് കെയര്‍ മൂന്ന് വയസ് മുതല്‍ അഞ്ചരവയസ് വരെ ലഭ്യമാക്കും. അഞ്ച് യൂറോ ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഉയര്‍ത്തി. അടുത്ത വര്‍ഷം സെപ്തംബര്‍ മുതല്‍ അച്ഛന് രണ്ട് ആഴ്ച്ചയിലെ പാരന്റ് ലീവ് ലഭ്യമായി തുടങ്ങും.

*ഫാം ഉടമസ്ഥത കൈമാറാന്‍ നടപടികള്‍ ലഘൂകരിച്ചു.

*ടൂറിസം മേഖലയില്‍ വാറ്റ് ഒമ്പത് ശതമാനം എന്നത് മാറ്റില്ല.

*വരുമാന നികുതിയില്‍ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഏര്‍ണ്ഡ് ഇന്‍കംടാക്‌സ് ക്രഡിറ്റ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. 550 യൂറോയുടെ ടാക്‌സ് ക്രെഡിറ്റാണ് കൊണ്ട് വരുന്നത്.

*ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ലെവി 2021 ലേക്ക് നീട്ടാന്‍ താത്പര്യംപ്രകടിപ്പിച്ച് മന്ത്രി. ഇത് 750 മില്യണ്‍ യൂറോ സര്‍ക്കാരിന് കൊണ്ട് വരും.

*പെന്‍ഷന്‍ ഫണ്ട് ലെവി 2014 ല്‍ 0.15 ശതമാനം കൊണ്ട് വന്നത് അടുത്തവര്‍ഷം ഉണ്ടാകില്ല.

*പ്രോപ്പര്‍ട്ടി വാല്യൂ പുനര്‍ മൂല്യനിര്‍ണയം നടത്തുന്നത് 2016 ല്‍ നിന്ന് 2019ലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ പ്രോപ്പര്‍ട്ടി മൂല്യത്തിലെ മാറ്റം മൂലം 2017ല്‍ ലോക്കല്‍ പാര്‍ട്ടി ടാക്‌സ് ഉയരില്ലെന്ന് വ്യക്തമായി

* നോളേജ് ഡവലപ്‌മെന്റ് ബോക്‌സിനുള്ള നിര്‍ദേശങ്ങള്‍ നൂനാണ്‍ മുന്നോട്ട് വെച്ചു. ഗവേഷണങ്ങളും മറ്റുമാണിത്. കെബിഡിയ്ക്ക് അര്‍ഹമാകുന്നവര്‍ക്ക് കോര്‍പറേറ്റ് ടാക്‌സ് 6.25 ശതമാനം കുറവ് .

*ഫിലിം മേഖലയില്‍ പുറമെ നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ നീക്കം. ടാക്‌സ് ക്രെഡിറ്റിന് അര്‍ഹമാകുന്നതിനുള്ള 70 മില്യണ്‍ യൂറോ വരെ ചെലവഴിക്കുന്നതിന് ടാക്‌സ് ക്രെഡിറ്റ് ലഭിക്കും.

*കോമേഴ്‌സ്യല്‍ മോട്ടോര്‍ ടാക്‌സ് നിരക്ക് ലളിതമാക്കി. 20 നിരക്കുകല്‍ അഞ്ച് നിരക്കുകളാക്കി മാറ്റി. 90 യൂറോ മുതല്‍ 900 യൂറോ വരെയാണ് നികുതി വരുന്നത്.

*റീട്ടെയ്‌ലര്‍മാര്‍ കാര്‍ഡ് പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിന് ഈടാക്കുന്ന വന്‍ ഫീസ് കുറയ്ക്കുന്നതിന് നടപടിയുണ്ടാകും. പത്ത് ബേസിസ് പോയന്റയി കുറച്ചെന്ന് മന്ത്രി പ്രഖ്യാപിച്ചു. 36 മില്യണ്‍ യൂറോ ആണ് റീട്ടെയ്‌ലര്‍മാര്‍ക്ക് നേട്ടമുണ്ടാവുക. ഡിസംബര്‍ ഒമ്പത് മുതല്‍ ഇത് നിലവില്‍ വരും.

* 2020ന് മമ്പ് 20,000 സോഷ്യല്‍ ഹൗസിങ് യൂണിറ്റുകള്‍ക്ക് നാമാ സഹായം നല്‍കും. ഇതില്‍ 90 ശതമാനവും ഗ്രേറ്റര്‍ ഡബ്ലിനില്‍ ആയിരിക്കും. 75 ശതമാനം വീടുകളായിരിക്കും നിര്‍മ്മിക്കപ്പെടുക. നൂറ് സൈറ്റുകളിലായി ആഴ്ച്ചയില്‍ 80 പുതിയ വീടുകളെന്ന നിലയിലാകും നിര്‍മ്മാണം. 4.5 ബില്യണ്‍ ആയിരിക്കും ചെലവ് വരിക.

* അടുത്ത തവണ അധികാരത്തിലെത്തായാല്‍ യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് എടുത്ത് കളയുമെന്ന് പ്രഖ്യാപനം. പൊതുമേഖലാ ചെലവഴിക്കല്‍ വര്‍ധിപ്പിക്കും. 12.5 ശതമാനം കോര്‍പറേറ്റ് ടാക്‌സിലും മാറ്റം വരുത്തും.

* രണ്ട് കുട്ടികളുള്ള ഏക വരുമാനക്കാരായ കുടുംബത്തില്‍ 35000 യൂറോ ആണ് വരുമാനമെങ്കില്‍ ബഡ്ജറ്റ് മൂലം മാസം 57 യൂറോ നേട്ടം ലഭിക്കുമെന്നും മന്ത്രി. മിനിമം വേജില്‍ ജോലി ചെയ്യുന്ന ഏക വരുമാനക്കാരന് 708 യൂറോയും വര്‍ഷത്തില്‍ നേട്ടമുണ്ടാകും. മൂന്ന് കുട്ടികളുള്ള ഗാര്‍ഡയും നഴ്‌സുമാാണ് രക്ഷിതാവെങ്കില്‍ ഇരുവര്‍ക്കും വരുമാനം 55000 യൂറോയാണ് വരുമാനമെങ്കില്‍ 196 യൂറോ വീതം മാസം പോക്കറ്റിലെത്തും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ നാല്‍പതിനായിരം യൂറോയാണ് വരുമാനമെങ്കില്‍ വാര്‍ഷികമായി 1002 യൂറോയുടെ നേട്ടം ലഭിക്കും . ഹോം കെയര്‍ ടാക്‌സ് ക്രെഡിറ്റില്‍ 190 യൂറോയുടെ വര്‍ധനവ ഇതോടെ വര്‍ഷത്തില്‍ ആയിരം യൂറോ ക്രെഡിറ്റ് ലഭിക്കും.

* 70,000 യൂറോയക്ക് മുകളിലുള്ളവര്‍ക്ക് ആനകൂല്യം ലഭിക്കില്ല. ഇതിന് താഴെയുള്ള വരുമാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രകാരം നികുതി ഇളവുകള്‍ ലഭിക്കും.

* യുഎസ് സി യില്‍ മാറ്റം. യുഎസ്എസി നല്‍കേണ്ടവരുടെ വരുമാന പരിധി 12012 യൂറോയില്‍ നിന്ന് 13000യൂറോയിലേക്ക് ഉയര്‍ത്തി. 1.5 ശതമാനം നിരക്ക് 1 ശതമാനത്തിലേക്കും ആദ്യ 12012 യൂറോ വരുമാനത്തിന് ഈടാക്കും. 12012 യൂറോയ്ക്ക് മുകളിലുള്ള തുകയ്ക്ക് മൂന്നര ശതമാനമായിരുന്നത് മൂന്ന് ശതമാനമായും കുറച്ചു.18668 യൂറോയ്ക്ക് മുകളില്‍ 70044 യൂറോ വരെ വരുമാനത്തിന് ഏഴ് ശതമാനത്തില്‍ നിന്ന് അഞ്ചര ശതമാനത്തിലേക്കും നിരക്ക് കുറച്ചു

* 750 മില്യണ്‍ ആണ് വരുമാനത്തില്‍ ആശ്വാസ നടപടിയുള്ളത്. സിഗരറ്റിന്റെ നികുതി അമ്പത് സെന്റ് വര്‍ധിപ്പിക്കുന്നതിലൂടെ നികുതി ആശ്വാസത്തിലുള്ള സര്‍ക്കാരിന്റെ ഈ നഷ്ടം പകുതിയും പരിഹരിക്കപ്പെടും. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ സിഗറ്റിന് അമ്പത് സെന്റ് നികുതി നിലവില്‍ വരും

* കടം വലിയൊരു വെല്ലിവിളിയായിരുന്നു. എന്നാല്‍ ഏറെക്കുറെ ഈ പ്രതിസന്ധി നിയന്ത്രണത്തിലായി.

* നഷ്ടപ്പെട്ട ജോലികള്‍ തിരിച്ചെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ച് തുടങ്ങിയതായി നൂനാണ്‍. ഈ ദശകം അവസാനിക്കുമ്പോള്‍ തൊഴില്‍ ശക്തി വര്‍ധിച്ചിരിക്കുമെന്നും നൂനാണ്‍

* സാമ്പത്തികമായ തിരിച്ച് വരവ് തുടര്‍ന്ന് കൊണ്ട് പോകുന്നതും, നികുതി ആശ്വാസം നല്‍കുന്നതും മികച്ച പൊതു സേവനവും ബഡ്ജറ്റ് ലക്ഷ്യമിടുന്നുവെന്ന് മൈക്കീള്‍ നൂനാണ്‍

*മന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗം തുടങ്ങി

* വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രകാരം സൗജന്യ ജിപി കെയര്‍ പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കൂടി വ്യാപിപ്പിക്കുമെന്ന് സൂചന. രാവിലെ ബഡ്ജറ്റിന് മുന്നോടിയായി മന്ത്രി സഭാ യോഗം കഴിഞ്ഞു.*തൊഴില്‍ , കുടുംബങ്ങളെ പിന്തുണയ്ക്കു, പ്രായമാവര്‍ക്കും , ഏറ്റവും ദുരതം അനുഭവിക്കുന്നവര്‍ക്കും വേണ്ടി ബഡ്ജറ്റില്‍ നടപടികളുണ്ടാകുമെന്ന് ഹൗളിന്‍.* രാജ്യത്തെ ഭവന പ്രതിസന്ധിക്ക് പരിഹാരമാകുന്ന നടപടികളുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി. എന്നാല്‍ വാട സ്ഥിരതയ്ക്ക് നടപടികളുണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല.* പുതിയതായി അറനൂറ് ഗാര്‍ഡമാരെ എടുത്തേക്കും. ഈ സര്‍ക്കാരിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബഡ്ജറ്റാണിത്.

Top