ഡബ്ലിന്‍: ഈവര്‍ഷത്തെ അയര്‍ലന്‍ഡിലെ ടൈഡിയസ്റ്റ് നഗരം ഡൊണീഗലില്‍ നിന്നും. ലെറ്റര്‍ കെന്നിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മത്സരത്തിനെത്തിയ 862 നഗരങ്ങളിലും വില്ലേജുകളിലും വെച്ച് ഏറ്റവും മുന്നില് ലെറ്റര്‍കെന്നി തന്നെയാണ്. ദ ഹെലിക്‌സില്‍ നടന്ന പരിപാടിയില്‍ സൂപ്പര്‍ വാല്യൂ നാഷണല്‍ ടൈഡി ടൗണ്‍സ് പ്രഖ്യാപനം നടക്കുകകയായിരുന്നു. കാര്‍ലോയിലെ ക്ലോനീഗല്‍ ആണ് മികച്ച വില്ലേജ്. കെറിയിലെ ലിസ്റ്റോവല്‍ ചെറു നഗരത്തിനുമുള്ള പുരസ്‌കാരവും സ്വീകരിച്ചു.
ഏറ്റവും വലിയ നഗരത്തിനുള്ള പരുസ്‌കാരം മയോയിലെ വെസ്റ്റ് പോര്‍ട്ടിനാണ് ലഭിച്ചത്. ലെറ്റര്‍ കെന്നിയെ ടൈഡിയസ്റ്റ്അര്‍ബന്‍ സെന്റായും പ്രഖ്യാപിച്ചു. പരിസ്ഥിതി മന്ത്രി കെന്നിയാണ് ലെറ്റര്‍ കെന്നിയുടെ പേര് പ്രഖ്യാപിച്ചത്. 1959 മുതല്‍ നഗരം മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ വിജയം ഡൊണീഗല്‍ മേഖലയില്‍ സ്ഥായിയി കാണുന്ന മികവിന് ഉദാഹരണമാണ്.
സുപ്പര്‍ വാല്യൂവിന്റെ ടൈഡി ടൗണ്‍ മത്സരത്തില്‍ എല്ലാ മാനദണ്ഡങ്ങളിലും ലെറ്റര്‍ കെന്നി മികച്ച് നല്‍ക്കുന്നത് അംഗീകാരമാണെന്ന് മന്ത്രി പറഞ്ഞു. ഓരോ മത്സരം കഴിയുന്തോറും പരസ്പരം കൂടുതല്‍ ബന്ധിപ്പിക്കപ്പെടുകയാണ് ലെറ്റര്‍ കെന്നി. നഗരത്തെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ഡൊണീഗലിലെ ഒരു നഗരം തിരഞ്ഞെടുക്കപ്പെടുന്നത് ഇത് എട്ടാം തവണയാണ്.