
അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: രാജ്യത്തെ അരലക്ഷത്തിലേറെ വിദ്യാർഥികൾ ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷാ ഫലം കാത്തിരിക്കുന്നതായി റിപ്പോർട്ട്. 58000 വിദ്യാർഥികളാണ് ഇക്കുറി ലിവീങ് സെർട്ട് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. ഫലം കാത്തിരിക്കുന്ന കുട്ടികളിൽ ആറു പേർക്കു എട്ട് എവൺ എസ് ഫലം സ്വന്തമാക്കിയതായി ഫലം വ്യക്തമാക്കുന്നു.
പരീക്ഷാ ഫലം കാത്തിരിക്കുന്നവരുടെ കണക്കും പരീക്ഷാ ഫലം പുറത്തു വരുന്ന തീയതിയും അടക്കമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം സ്റ്റേറ്റ് എക്‌സാം കമ്മിഷനാണ് പുറത്തു വിട്ടത്. മൂന്നാം വർഷത്തെ പരീക്ഷാ ഫലം സംബന്ധിച്ചു വിദ്യാർഥികൾക്കു പ്രതീക്ഷ പകരുന്നതാണ് ഇപ്പോൾ പുറത്തു വിട്ട വിശദാംശങ്ങൾ.
എന്നാൽ, ഫലം പുറത്തു വരാതിരിക്കുന്നതിനു കോളജ് പ്ലേസിൽ നടക്കുന്ന അഡ്മിഷൻ നടപടിക്രമങ്ങൾക്കു കൂടുതൽ പ്രതീക്ഷ നൽകിയിരിക്കുകയാണ് വിദ്യാർഥികൾക്ക്്. പ്രാക്ടിക്കൽ – സ്‌ക്കിൽ ഓറിയന്റഡ് ആയിട്ടുള്ള ലിവങ് സേർട്ട് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കു ഏറെ പ്രതീക്ഷ നൽകുന്നതാണ് ഇപ്പോഴത്തെ ഈ നടപടിക്രമങ്ങളെന്നും റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്.