ജീവിതച്ചിലവ് കൂടുതലെ്ങ്കിലും യൂറോപ്യൻ യൂണിയനിലെ വിനോദസഞ്ചാര സൗഹൃദ രാജ്യം അയർലൻഡ്

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ജീവിതച്ചിലവ് യൂറോപ്യൻ യൂണിയനിൽ ഏറ്റവും ഉയർന്നനിരക്കിലുള്ളതാണെങ്കിലും വിനോദ സഞ്ചാരികൾക്കു ഏറ്റവും പ്രിയപ്പെട്ട രാജ്യം അയർലൻഡ് തന്നെയാണെന്നു യൂറോപ്യൻ യൂണിയിൽ നടത്തിയ പഠനം. കുടിയേറ്റക്കാർക്കിടയിൽ നടത്തിയ സർവേയിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകളുള്ളത്.് മ്യൂണിക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർ നേഷൻസ് ആഗോള തലത്തിൽ 14,000 കുടിയേറ്റക്കാർക്കിടയിൽ നടത്തിയ സർവ്വേയിലാണ് അഭിപ്രായമുയർന്നത്. വിദേശികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആറാമത്തെ രാജ്യമായും അയർലണ്ടിനെ തെരഞ്ഞെടുത്തു. 64 രാജ്യങ്ങളെയായിരുന്നു ഇതിന് പരിഗണിച്ചിരുന്നത്. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത സ്വിറ്റ്‌സർലണ്ടിന് അഞ്ചാം സ്ഥാനമുണ്ട്. വീട്ടുവാടക, ആരോഗ്യ മേഖല എന്നിവയിലാണ് അയർലണ്ടിൽ തങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചെലവാക്കേണ്ടി വരുന്നതെന്നാണ് കുടിയേറ്റക്കാർ പറയുന്നത്. ഇക്വഡോർ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ് ജീവിതച്ചെലവ് ഏറ്റവും കുറവ്. ജീവിതച്ചെലവേറിയ മറ്റ് രാജ്യങ്ങളാകട്ടെ മൊസാംബിക്, നൈജീരിയ, ബ്രസീൽ എന്നിവയാണ്. ജീവിതച്ചെലവിനെപ്പറ്റിയുള്ള കുടിയേറ്റക്കാരുടെ അഭിപ്രായം വ്യക്തിപരമാണെന്നും, എല്ലാ സാധനങ്ങൾക്കും വില കൂടുതലാണ് എന്ന് അതിന് അർത്ഥമില്ലെന്നും വക്താവായ വേര ഗ്രോസ്സ്മാൻ പറഞ്ഞു. ഇന്റർനേഷൻസ് ഈയിടെ നടത്തിയ മറ്റൊരു സർവ്വേയിൽ ലോകത്തെ ഏറ്റവും സൗഹൃദകരമായ രാജ്യങ്ങളിൽ അയർലണ്ടിന് നാലാം സ്ഥാനം ഉണ്ടായിരുന്നു. മ്യാൻമർ, മെക്‌സിക്കോ, പോർച്ചുഗൽ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനക്കാർ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top