പ്രിന്‍സ് ജോസഫ്
ഞങ്ങള്‍ ഇങ്ങിനെയൊക്കെയാണ് ലീവിങ് സേര്‍ട്ട് പരീക്ഷക്ക് ഒരുങ്ങിയത് ; ജിതിന്‍,ജെറില്‍,എബിന്‍ ,ബ്രിട്ടോ,നിമ,സോന എന്നിവരുടെ വിശേഷങ്ങളിലൂടെ…
മകനോ മകളോ അടുത്ത വര്‍ഷം ലീവിങ് സേര്‍ട്ടിലേക്കാണെങ്കില്‍ മാതാപിതാക്കള്‍ക്ക് അല്പം ആശങ്കയുണ്ടാവുക സ്വാഭാവികം . മികച്ച വിജയത്തിന് അടുക്കും ചിട്ടയോടും കൂടിയ പഠനവും മറ്റുകാര്യങ്ങളും അത്യാവശ്യവുമാണ് .ഇത്തവണത്തെ ലീവിങ് സേര്‍ട്ട് പരീക്ഷയില്‍ തകര്‍പ്പന്‍ വിജയമാണ് പ്രവാസി മലയാളികളുടെ മക്കള്‍ നേടിയത് . മാതാപിതാക്കളുടെയും കുട്ടികളുടെയും ടീച്ചര്‍മാരുടെയും പ്രയത്നത്തിന്റെ കൂടി തിളക്കമാണ് ഈ വിജയം എന്ന് നിസംശയം പറയാം .
അന്‍പതിനായിരത്തില്‍ അധികം കുട്ടികള്‍ മാറ്റുരച്ച ഈ വര്‍ഷത്തെ പരീക്ഷയില്‍ 4000 ത്തോളം വിദ്യാര്‍ഥികള്‍ക്ക് മാത്തമാറ്റിക്സില്‍ പരാജയം നേരിടേണ്ടിവന്നു . ഫ്മം റേഡിയോയുടെ ഓഗസ്റ്റ് മാസത്തെ എപ്പിസോഡിന്റെ വീഡിയോ വേര്‍ഷനിലൂടെ മിടുമിടുക്കരായ നിരവധി പേരില്‍ നിന്ന് ഈ ആറുപേരുടെ കൂടുതല്‍ വിവരങ്ങള്‍ നിങ്ങളിലെക്കെത്തിക്കുന്നു .ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ് , ആവിഷ്കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി.