ഡബ്ലിന്‍: കൗണ്‍സിലുകളുടെ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സില്‍ വര്‍ധന വരുത്താനുള്ള തീരുമാനം 4 ലക്ഷം കുടുംബങ്ങളെ ബാധിക്കും. ജനുവരി മുതല്‍ വീട്ടുടമസ്ഥരില്‍ അഞ്ചിലൊരാളുടെ വീതം പ്രോപ്പര്‍ട്ടി ടാക്‌സ് ബില്ലില്‍ വര്‍ധനവുണ്ടാകും. ലിമെറിക് സിറ്റി, മയോ, വെസ്റ്റ്മീത്, കോര്‍ക്ക് എന്നിവിടങ്ങളിലുള്ള 4 ലക്ഷം കുടുംബങ്ങളുടെ പ്രോപ്പര്‍ട്ടി ടാക്‌സില്‍ 3 മുതല്‍ 5 ശതമാനം വരെ വര്‍ധനവനുഭവപ്പെടും. വിക്ലോയിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടാകുന്നത്. വിക്ലോയില്‍ 15 ശതമാനം വര്‍ധനവരുത്താനാണ് കൗണ്‍സില്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രോപ്പര്‍ട്ടിയുടെ മൂല്യം 1 മില്യണ്‍ യൂറോ വരെ 0.18 ശതമാനവും അതിനുമുളിലേക്കുള്ള തുകയ്ക്ക് 0.25 ശതമാനവുമാണ് ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ്(LPT) ഈടാക്കുന്നത്. എന്നിരുന്നാലും ലോക്കല്‍ അതോറിറ്റികള്‍ക്ക് അടിസ്ഥാന നിരക്ക് 15 ശതമാനം വരെ കുറയ്ക്കാനോ കൂട്ടാനോ അനുവാദമുണ്ട്. ഇത് ലോക്കല്‍ അഡ്ജസ്റ്റ്‌മെന്റ് ഫാക്ടര്‍ എന്നാണറിയപ്പെടുന്നത്. ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സില്‍ ഒരോവര്‍ഷവും ലോക്കല്‍ അതോറിറ്റികള്‍ വരുത്തുന്ന വര്‍ധനവോ കുറവോ അത് വോട്ടെടുപ്പിലൂടെയാണ് തീരുമാനിക്കുന്നത്. 11 ലോക്കല്‍ അതോറിറ്റി മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകുമെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
5 കൗണ്ടികളിലാണ് പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധിപ്പിച്ചിട്ടുള്ളത്. ലിമെറിക്കില്‍ 2015 ല്‍ ശതമാനം കുറച്ചിരുന്നു. എന്നാല്‍ 2016 ല്‍ മുഴുവന്‍ നികുതിയും നല്‍കണം. 76,300 ഓളെ വീടുകളെ ഈ നികുതി വര്‍ധന ബാധിക്കും.
മയോ, വെസ്റ്റ്മീത് എന്നിവിടങ്ങളിലെ കൗണ്‍സില്‍മാരും 2015 ല്‍ 3 ശതമാനം കുറവ് വരുത്തിയെങ്കിലും 2016 ല്‍ മുഥുവന്‍ നികുതിയുമീടാക്കാണമെന്ന തീരുമാനത്തിനെ അനുകൂലിച്ച് വോട്ട് ചെയ്തു. കോര്‍ക്കില്‍ 2015 ല്‍ 10 ശതമാനം കുറവേര്‍പ്പെടുത്തിയിരുന്നു, ഇത് 2016 ല്‍ 5 ശതമാനമാക്കി കുറയ്ക്കും. 163,00 കൂടുംബങ്ങളെ ഇത് ബാധിക്കും. വിക്ലോയിലും മുഴുവന്‍ തുകയും നികുതിയിനത്തില്‍ നല്‍കണം. കഴിഞ്ഞവര്‍ഷം അടിസ്ഥാന നിരക്കായ 15 ശതമാനത്തിലും കുറവായിരുന്നു.
നികുതിയില്‍ കുറവ് വരുത്തിയിരിക്കുന്നത് മോനഗനിലാണ്. 2015 ല്‍ മുഴുവന്‍ തുകയും നല്‍കണമായിരുന്നെങ്കില്‍ 2016 ല്‍ 7.5 ശതമാനം കുറവ് നല്‍കിയിട്ടുണ്ട്. 22,400 കുടുംബങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്യും. എന്നാല്‍ കൗണ്‍സിലിന് 280,000 യൂറോയുടെ സാമ്പത്തിക ബാധ്യതയുണ്ടാകും.
9 ലോക്കല്‍ അതോറിറ്റി ഏരിയയില്‍ നികുതിയ്്ക്ക് മാറ്റം വരുത്തിയിട്ടില്ല. മുഴുവനായി അടയ്‌ക്കേണ്ട തുകയേക്കാള്‍ കുറവാണ് ഇവിടങ്ങളിലുള്ളത്. ക്ലെയറിലെയും ഡബ്ലിനിലെ നാലു ലോക്കല്‍ അതോറിറ്റിയിലെയും നികുതിയില്‍ അടുത്തവര്‍ഷം 15 ശതമാനം കുറവ് ലഭിക്കും. ലോംഗ്‌ഫോര്‍ഡില്‍ 3 ശതമാനവും ലൂതില്‍ 1.5 ശതമാനവും കോര്‍ക്ക് സിറ്റിയില്‍ 10 ശതമാനവും കില്‍ഡെയറില്‍ 7.5 ശതമാനവും കുറച്ചിട്ടുണ്ട്.
അതേസമയം 20 ഓളെ കൗണ്ടികള്‍ നികുതിയിനത്തില്‍ മുഴുവന്‍ തുകയും അടയ്ക്കണം. പുതിയ കണക്കുകളനുസരിച്ച് 1.853 മില്യണ്‍ കുടുംബങ്ങള്‍ LPT അടയ്ക്കുന്നുണ്ട്. 2014 ല്‍ നികുതിയിനത്തില്‍ 522 മില്യണ്‍ യൂറോയാണ് പിരിച്ചത്.