രാജു കുന്നക്കാട്ട്
ഡബ്ലിൻ: 2006 ൽ ആരംഭിച്ച ലൂക്കൻ മലയാളി ക്ലബിന്റെ പത്താം വാർഷികം പ്രമാണിച്ച് ലൂക്കൻ മലയാളി സമൂഹം ഒന്നായി ഒരേ മനസോടെ ഈ വർഷത്തെ ഓണാഘോഷത്തിനൊരുങ്ങുന്നു. പ്രധാന ഓണാഘോഷം സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് ആറു വരെ പാമേഴ്‌സ് ടൗൺ സെന്റ് ലോർകകൻസ് സ്‌കൂളിൽ നടത്തപ്പെടുമെന്നു പ്രസിഡന്റ് ഡൊമിനിക് സാവിയോ, സെക്രട്ടറി റോയി പേരയിൽ, ട്രഷറർ ജയൻ തോമസ് എന്നിവർ അറിയിച്ചു.
രാജു കുന്നക്കാട്ട്, റോയി കുഞ്ചലക്കാട്ട് എന്നിവർ ജനറൽ കൺവീനർമാരായി 33 അംഗ ഓണാളോഘ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു. സെപ്റ്റംബർ നാലിനു അത്തം നാളിൽ അത്തപ്പൂക്കള മത്സരം പായസ മത്സരം എന്നിവയോടെ ഓണാഘോഷത്തിനു തുടക്കമാവും.
സെപ്റ്റംബർ ആറ് ഏഴ് തീയതികളിലായി കാർഡ് ഗെയിം മത്സരങ്ങളും, സെപ്റ്റംബർ എട്ടിനു വനിതകൾക്കായുള്ള മത്സരങ്ങളും, സെപ്റ്റംബർ ഒൻപതിനു കുട്ടികൾക്കായുള്ള ഡ്രോയിങ് പെയിന്റിങ് കളറിങ് മത്സരങ്ങളും നടക്കും. സെപ്റ്റംബർ പത്തിനു കുട്ടികൾക്കായുള്ള കായിക മത്സരങ്ങളുമുണ്ട്.
സെപ്റ്റംബർ 13 നു ചെസ് മത്സരം കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടും. സെപ്റ്റംബർ 15 നു ദമ്പതിമാർക്കായുള്ള വിവിധ മത്സരങ്ങളും നടക്കും. സെപ്റ്റംബർ 16 ന് കുട്ടികൾക്കായുള്ള പ്രസംഗ മത്സരം മുതിർന്നവർക്കു കവിതാ പാരായണ മത്സരം തുടങ്ങിയവ നടക്കും.
17 നു രാവിലെ കായിക മത്സരങ്ങൾ വടംവലി എന്നിവയ്ക്കു ശേഷം ഓണസദ്യ. തുടർന്നു മാവേലി മന്നന് വരവേൽപ്പ്, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിര, ഓട്ടംതുള്ളൽ, ഓണസ്‌കിറ്റ്, മാർഗംകളി, ഒപ്പന, കോൺകളി, ശാസ്ത്രിയ നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, ഡബ്‌സ്മാഷ് എന്നിവ ഗൃഹാതുരത്തത്തിന്റെ അലയൊലികൾ ഉയർത്തും.
വിവരങ്ങൾക്ക്
ഡൊമിനിക് സാവിയോ – 0872364365
റോയി കുഞ്ചലക്കാട്ട് – 0892319427
റെജി കുര്യൻ – 08777788120