മാഗ്‌ – സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ ശനിയാഴ്ച

മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺന്റെ (മാഗ്) ആഭിമുഖ്യത്തിൽ 2020 ലെ പ്രവർത്തനങ്ങളുടെ ഭാഗമായി കരിയർ ഗൈഡൻസ് സെമിനാർ നടത്തുന്നു.മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ ( 1415, Packer Ln, Stafford,77477) വച്ച് ജനുവരി 4 നു ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണി മുതൽ നടത്തപെടുന്ന സെമിനാറിൽ വിവിധ വിഷയങ്ങളെ സംബന്ധിച്ചു വിദഗ്ദർ ക്ലാസുകൾ എടുക്കും.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള ആഷ്ലി മെറിൻ സാം ( പ്രൊജക്റ്റ് മാനേജർ, ലോക്ഹീഡ് മാർട്ടിൻ ഏറോനോട്ടിക്‌സ്), സാറ സാം (പെട്രോളിയം എഞ്ചിനീയർ, യുടി ഓസ്റ്റിൻ) നടാഷ സാറ വർഗീസ് (ടെക്സാസ് എ ആൻഡ് എം ) ജെന്നിഫർ സെബാസ്റ്റ്യൻ ( സോഫ്റ്റ്‌വെയർ കൺസൾറ്റൻറ്, സിറിയസ് കംപ്യൂട്ടേഴ്സ് സൊല്യൂഷൻസ്), ഡോ.അഞ്ജു ഫിലിപ്പ് (ഡെന്റിസ്റ്റ്‌, ഷൈൻ ഡെന്റൽ) ഷെറിൽ തോമസ് ( RN മെമ്മോറിയൽ ഹെർമ്മൻ ഹോസ്പിറ്റൽ), നിക്കോളാസ്. എസ്. ജോർജ് ( വെപ്പൺസ് സിസ്റ്റംസ് ഓഫീസർ, എയർ ഫോഴ്സ് ബേസ്, അബിലെൻ,ടെക്സാസ്) എന്നീ വിദഗ്ദരാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.

8 മുതൽ 12 ഗ്രേഡുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് സെമിനാറിൽ പ്രതീഷിക്കുന്നത്. കരിയർ ഗൈഡൻസ്,SAT വിവരങ്ങൾ, ഹൈസ്കൂൾ, കോളേജ് കോഴ്‌സുകൾ, സ്കോളർഷിപ് ഗൈഡൻസ്, കോളേജ് അഡ്മിഷൻസ്, ഇന്റർവ്യൂ ടിപ്പുകൾ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളെ പറ്റി അറിവുകളും ജോലി സാദ്ധ്യതകളും മറ്റും വിശദമായി മനസ്സിലാക്കുന്നതിനു സെമിനാർ സഹായിക്കുമെന്നും മാതാപിതാക്കൾ അവരുടെ കുട്ടികളെ വളരെ പ്രയോജനപ്രദമായ ഈ സെമിനാറിൽ പങ്കെടുപ്പിക്കുന്നതിനു പ്രോത്സാഹിപ്പിക്കണം എന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ഡോ.സാം ജോസഫ് (പ്രസിഡണ്ട്) – 832 441 5085
മാത്യൂസ് മുണ്ടയ്കൽ (സെക്രട്ടറി) – 281 827 0048

Top