ഡബ്ലിന്‍:മലയാളം മിഷന്‍ അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ക്ലാസുകളില്‍ അധ്യാപകരായി സേവനം അനുഷ്ടിക്കാന്‍ താത്പര്യമുള്ളവരുടെയും,മലയാളം ക്ലാസ് ആരംഭിക്കാന്‍ താത്പര്യമുള്ള വ്യക്തികളുടെയും,സംഘടനകളുടെയും ഒരു യോഗം കേരളാ ഹൗസ് കാര്‍ണിവല്‍ വേദിയിലെ ഹാളില്‍ വെച്ച് ജൂണ്‍ 18 ന് ശനിയാഴ്ച നടത്തപ്പെടും.രാവിലെ 10.30 നാണ് യോഗം.
അയര്‍ലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും മലയാളം ക്ലാസുകള്‍ ആരംഭിക്കാന്‍ ഉദ്ദേശമുണ്ടെന്ന് കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ.ഷേര്‍ളി ജോര്‍ജ്,സിബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.പഠിതാക്കള്‍ക്ക് പുസ്തകങ്ങള്‍ സൗജന്യമായി ലഭ്യമാക്കും.അധ്യാപകര്‍ക്കുള്ള ട്രെയിനിംഗും ഒരുക്കുന്നുണ്ട്.
മലയാള ഭാഷാക്ലാസുകള്‍ സംഘടിപ്പിക്കാനും,നേതൃത്വം നല്കാനും താത്പ്പര്യമുള്ളവരെ ശനിയാഴ്ച ലൂക്കന്‍ വില്ലേജിലെ കാര്‍ണിവല്‍ വേദിയില്‍ ചേരുന്ന യോഗത്തിലേയ്ക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക
087 226 39 17
086 103 83 09