ഡബ്ലിൻ : അയർലൻഡ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലയാളിയായ ഫിയന ഫാൾ സ്ഥാനാർത്ഥി മഞ്ജു ദേവിക്ക് മലയാളി സാന്നിധ്യം ഐറീഷ് രാഷ്ട്രീയത്തിൽ ഉളവാക്കാൻ കഴിഞ്ഞില്ല. Dublin Fingal East മണ്ഡലത്തിൽ നിന്നും മത്സരിച്ച മഞ്ജു ദേവിക്ക് 1000 വോട്ടുകൾ പോലും നേടാനായില്ല.908 വോട്ടുകളാണ് ഫിന ഫാൾ പാർട്ടിയുടെ ശക്തികേന്ദ്രവും അയർലണ്ടിൽ വലിയ മലയാളി സാനിധ്യവും ഇന്ത്യക്കാരുമുള്ള മണ്ഡലത്തിൽ നിന്നും ലഭിച്ചത് !
മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീയാന് ഒപ്പം മണ്ഡലത്തിൽ പാർട്ടിയുടെ രണ്ടാം സ്ഥാനാർത്ഥിയായിരുന്നു മഞ്ജു.രാഷ്ട്രീയത്തിന്റെ പൊതു മേഖലയിലോ വലിയ സാന്നിധ്യം ഇല്ലായിരുന്നിട്ടും പാർട്ടി സ്ഥാനാർത്ഥിത്വം കൊടുത്തത് ഇന്ത്യക്കാരുടെ വലിയ സാന്നിധ്യം ഉള്ള മണ്ഡലത്തിൽ അവരുടെ വോട്ട് കിട്ടുമെന്ന പ്രതീക്ഷയിൽ ആയിരുന്നു .ഡബ്ലിൻ മാറ്റർ ആശുപത്രിയിൽ ജോലി ചെയ്യുന്ന മഞ്ജു ദേവി താമസം ഫിൻഗ്ലാസ്സിൽ ആണ് .ആ ഏരിയാകളിൽ വലിയ ഇന്ത്യൻ സാന്ധ്യധ്യം ഉണ്ടായിരുന്നിട്ടും ഇന്ത്യക്കാരെ പൂർണ്ണമായി വോട്ടിങ് അവകാശം പ്രയോഗിച്ചില്ല എന്നുവേണം കരുതാൻ.
കേരളത്തിലെ മത രാഷ്ട്രീയ പൊതുമണ്ഡലത്തിൽ എപ്പോഴും വിഭാഗീയ ചിന്തകളും ഒത്തോരുമയും ഇല്ലാത്ത മലയാളികൾ വിദേശത്തും അതെ നിലപാടിലൂടെയാണ് മുന്നോട്ട് പോകുന്നത് .കുടിയേറ്റ രാജ്യങ്ങളിൽ അമേരിക്കയും -ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളിൽ ഇന്ത്യക്കാരും മലയാളികളും ഒത്തോരുമയോടെ അവിടങ്ങളിലെ രാഷ്ട്രീയത്തിൽ സാന്നിധ്യം ഉറപ്പിക്കുമ്പോൾ അയർലണ്ടിൽ ആ സജീവത്വം ഉണ്ടാകുന്നില്ല എന്നതാണ് ഇത്തരം രാഷ്ട്രീയ നീക്കങ്ങളിലെ പരാജയം ഉണ്ടാക്കുന്നത്.