പതിനെട്ട് വര്‍ഷമായി യമാമയിലെ കൃഷിസ്ഥലത്തെ തൊഴിലാളിയായിരുന്ന മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
നെല്ലിപ്പറമ്പില്‍ വീട്ടില്‍ അച്ചന്‍കുഞ്ഞ് യോഹന്നാന്‍ തോമസാ(50)ണ് സൗദിയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ചത്. റിയാദില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെ അല്‍ഖര്‍ജിലെ യമാമ എന്ന സ്ഥലത്തായിരുന്നു അച്ചന്‍കുഞ്ഞ് യോഹന്നാന്‍ തോമസിനെ മരിച്ച നിലയില്‍ കണ്ടത്. കൊല്ലം അഞ്ചല്‍ പുഞ്ചക്കോണം സ്വദേശി18 വര്‍ഷമായി യമാമയിലെ കൃഷിതോട്ടത്തില്‍ തൊഴിലാളിയായിരുന്നു.
രാവിലെ ജോലി തുടങ്ങേണ്ട സമയമായിട്ടും തോമസിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: കുഞ്ഞുമോള്‍. ഏക മകന്‍ അമല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. സംസ്‌കാരം പിന്നീട് നാട്ടില്‍.