ലിമെറിക്കിലെ മലയാളി നഴ്‌സ് ഓപ്പറേഷനെത്തുടര്‍ന്ന് മരണപ്പെട്ടു; ആശുപത്രി അധികൃതരുടെ പിഴവെന്ന് സംശയം

അയര്‍ലണ്ടിലെ ലിമെറിക്കില്‍ നഴ്‌സായി ജോലി ചെയ്തുവന്ന മലയാളി യുവതി  മരണപ്പെട്ടു. ലിമെറിക്കിലെ റ്റിനി സെബാസ്റ്റിയനാണ് (34)അകാലത്തില്‍ മരണപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഗര്‍ഭായ സംബന്ധിയായ അസുഖത്തിനായിരുന്നു ചികിത്സ തേടിയത്. ഓവേറിയന്‍ സിസ്റ്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍ജറിയെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റ്റിനിയ്ക്ക് 8ഉം 4ഉം വയസ്സുള്ള രണ്ട് കുട്ടികളാണുള്ളത്. ആശുപത്രി അധികൃതരുടെ കയ്യില്‍ നിന്നും സംഭവിച്ച പിഴവാണോ എന്ന പരിശോധന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിറില്‍ ജോയിയാണ് ഭര്‍ത്താവ്.

Top