ജിദ്ദ: മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദ വിമാനത്താവളത്തില്‍ മരിച്ചു. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശി പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യ ആമിന (56) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ ബന്ധുവിനോടൊപ്പം ഉംറക്കെത്തിയതായിരുന്നു. ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു.
ഇവിടെ വെച്ച് ദേഹാസ്വസ്ഥ്യം ആനുഭവപ്പെട്ടു. തുടര്‍ന്ന് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക