
പി.പി ചെറിയാൻ
ഡാളസ്: മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച വാർഷിക കൺവൻഷനും വെക്കേഷൻ ബൈബിൾ സ്‌കൂളും ജൂലായ് 17 മുതൽ 24 വരെ ബാൾച്ച് സ്പിറിങ് ബ്രൂട്ടൻ റോഡിലുള്ള എംഎഫ്ജി ചർച്ചിൽ വച്ചു നടത്തപ്പെടുന്നു.
ജൂലായ് 17 ഞായർ മുതൽ 24 ശനിവരെ വൈകിട്ട് 6.45 നു ഗാനശുശ്രൂഷകളുടെ ഗാനശുശ്രൂഷയോടെ സുവിശേഷ യോഗങ്ങൾ ഉണ്ടായിരിക്കും. സുപ്രസിദ്ധ വചന പ്രഘോഷകരമായ റവ.സെർജിയോ, റവ.ഗ്ലെൻ, പാസ്റ്റർ റെയ്‌സൺ തോമസ്, റവ.സ്റ്റാൻലി, റവ.ബെഫേൽ ജയ്ക്കബ് തുടങ്ങിയവർ വചന ശുശ്രൂഷകൾ നിർവഹിക്കും.
പാസ്റ്റർ സാമുവേൽ വിൽസൺ ഗാനശുശ്രൂഷക്കു നേതൃത്വം നൽകും. കൺവൻഷനിലേയ്ക്കും വി.ബിഎസിലേയ്ക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ജൂലായ് 18 തിങ്കൾ മുതൽ രാവിലെ ഒൻപതു മണിക്കു വിബിഎസ് ആരംഭിക്കും. പ്രവശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്
972 288 0482,
214 732 0806