സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ കത്തോലിക്കാ വൈദികർക്കും വിവാഹമാകാമെന്നാവശ്യപ്പെട്ട് വിവിധ വിഭാഗങ്ങളിൽ നിന്നു ശക്തമായ പ്രതിഷേധം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ ദിവസം നടത്തിയ സർവേയിൽ 82 ശതമാനം ആളുകളും യെസ് പറയുകയായിരുന്നു. വിവാഹം വേണമെന്നു ആവശ്യപ്പെട്ടു സ്വകാര്യ ഏജൻസിയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്.
ഐറിഷ് എക്‌സാമിനർ എന്ന സ്വകാര്യ ഏജൻസിയാണ് ഇതു സംബന്ധിച്ചുള്ള സർവേ നടത്തി ഫലം പ്രഖ്യാപിച്ചത്. 82 ശതമാനം പേരും ഐറിഷ് എക്‌സാമിർ നടത്തിയ സർവേയുടെ ഫലത്തെ പിൻതുണച്ചു. ഏഴു ശതമാനം പേർ മാത്രമാണ് വൈദികർ വിവാഹിതരാകുന്നതിനെ എതിർത്തു റിപ്പോർട്ടുമായി സഹകരിച്ചത്. വൈദിക വൃത്തിയിൽ ഏർപ്പെടാൻ താല്പര്യമുള്ള സ്ത്രീകൾക്കു പൗരോഹിത്യം നൽകണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ടും ഇതോടൊപ്പം ചർച്ചയ്‌ക്കെടുത്തിരുന്നു. നിരവധി ആളുകളാണ് വിഷയവുമായി സഹകരിച്ചു വോട്ട് ചെയ്യാൻ തയ്യാറായി രംഗത്ത് എത്തിയത്.
55 വയസിനു മുകളിൽ പ്രായമുള്ള വോട്ടർമാരിൽ ഏറെപ്പേരും ഇത്തരത്തിൽ വൈദികർ വിവാഹിതരാകുന്നതിനെ പിൻതുണയ്ക്കുകയാണ് ചെയ്തിരുന്നത്. വനിതകൾക്കു പൗരോഹിത്യം നൽകണമെന്ന ചർച്ചയിൽ പങ്കെടുത്ത 58 ശതമാനം പേരും അഭിപ്രായപ്പെട്ടിരുന്നു. 55 വയസിനു മുകളിൽ പ്രായമുള്ളവരാണ് ഈ നിർദേശത്തെ പിൻതുണച്ചു രംഗത്ത് എത്തിയതിൽ ഏറെപ്പേരും. വനിതകളെ പൗരോഹിത്യത്തിനു അനുവദിക്കണമെന്ന നിർദേശം അംഗീകരിച്ചതിൽ 82 ശതമാനം പേരും പുരുഷൻമാരായിരുന്നു. 76 ശതമാനം സ്ത്രീകൾ മാത്രമാണ് ഇതിനെ അംഗീകരിച്ചത്.
എന്നാൽ, ജനഹീത പരിശോധന നടത്തിയെങ്കിലും നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഇളവു വരുത്താൻ അധികൃതർ തയ്യാറാകുമെന്ന സൂചനകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. കത്തോലിക്കാ സഭ ഇത്തരം ചർച്ചകളെ തള്ളിക്കളഞ്ഞിരിക്കുകയാണ്.